ഇന്റർഫേസ് /വാർത്ത /Crime / Arrest | അംഗത്വവിതരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചെന്ന് പരാതി; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Arrest | അംഗത്വവിതരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചെന്ന് പരാതി; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്.

  • Share this:

ആലപ്പുഴ: കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന്റെ പേരില്‍ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍(Arrest). കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ്(Congress) പാര്‍ട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കോണ്‍ഗ്രസ് അംഗത്വ വിതരണ ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ടു. ഇതിനിടയിലാണ് യുവതിയെ ബിജു കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

Also Read-Cannabis Seized |എറണാകുളത്ത് ടാങ്കർ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 250 കിലോ കഞ്ചാവ് പിടികൂടി

വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കരീലക്കുളങ്ങര പോലീസാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും.

Murder| കുടുംബവഴക്ക്: പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

പാലക്കാട് (Palakkad) കൊടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു (husband killed wife). മണ്ണാർക്കാട് നാട്ടുകല്ലിന് സമീപം കൊടക്കാട് സ്വദേശി ആയിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയോടുള്ള സംശയമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക സൂചനയെന്ന് നാട്ടുകൽ സിഐ പറഞ്ഞു.

Also Read-Palakkad Sreenivasan Murder| മൂന്ന് സ്‌കൂട്ടറുകളിൽ ആറു പേർ; കൈകളിൽ വാളുകൾ; തുരുതുരാ വെട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇരുവരും തമ്മിൽ കുടുംബ വഴക്ക് പതിവാണെന്ന് സമീപവാസികൾ പറയുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെ വീടിന് പുറക്  വശത്ത് വെച്ച് മരവടി കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആയിഷ കൊല്ലപ്പെട്ടു.  ഹംസ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ഇയാൾ പൊലീസിൽ കീഴടങ്ങി.

First published:

Tags: Alappuzha, Arrest, Assault woman