ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പീഡന വിവരം പെൺകുട്ടി ആദ്യം അധ്യാപകരെയാണ് അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: January 31, 2020, 6:27 PM IST
ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അറസ്റ്റിലായ ബാബു
  • Share this:
കണ്ണൂർ: ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍. കണ്ണൂർ തിലാന്നൂര്‍ സ്വദേശിയായ പി.പി ബാബുവിനെയാണ് ചക്കരക്കല്ല് പൊലീസ് പിടികൂടിയത് .

പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് സേവാദള്‍ സംസ്ഥാന കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും മുന്‍ മണ്ഡലം പ്രസിഡന്റുമാണ് ഇയാൾ.

also read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പീഡന വിവരം പെൺകുട്ടി ആദ്യം അധ്യാപകരെയാണ് അറിയിച്ചത്. തുടർന്ന് വിവരമറിഞ്ഞ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പി.പി ബാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ അറിയിച്ചു.
First published: January 31, 2020, 6:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading