• HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടില്‍ നോട്ട് നിര്‍മ്മാണം; കന്യാകുമാരിയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വീട്ടില്‍ നോട്ട് നിര്‍മ്മാണം; കന്യാകുമാരിയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവട്ടാറിലുള്ള വീട്ടില്‍ നിന്നും പ്രിന്ററും  കള്ളനോട്ടുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പൊലീസ് പിടിച്ചെടുത്ത കള്ളനോട്ടുകളും പ്രിന്ററും.

പൊലീസ് പിടിച്ചെടുത്ത കള്ളനോട്ടുകളും പ്രിന്ററും.

  • Last Updated :
  • Share this:
    തിരുവട്ടാര്‍: കള്ളനോട്ട് നിര്‍മ്മിച്ച കേസില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയില്‍. ആറ്റൂര്‍ മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റും കന്യാകുമാരിയിലെ ജില്ലാ നേതാവുമായ ജോര്‍ജ്(39) ആണ് പിടിയിലായത്.

    ഇയാളുടെ തിരുവട്ടാറിലുള്ള വീട്ടില്‍ നിന്നും പ്രിന്ററും  കള്ളനോട്ടുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 500 രൂപയുടെ പതിനൊന്നും 2000 രൂപയുടെ ഒന്‍പതും നോട്ടുകളാണ് കണ്ടെടുത്തത്.

    കഴിഞ്ഞ ശനിയാഴ്ച പിണംതോട്ടിലെ പെട്രോള്‍ പമ്പില്‍ 500 രൂപയുടെ കള്ളനോട്ട് ലഭിച്ചിരുന്നു. ഇത് കടയാലുമൂട് സ്വദേശിയായ യുവാണ് നല്‍കിയതെന്നു കാട്ടി പമ്പുടമ പൊലീസിനെ സമീപിച്ചു. ഇയാളെ പിടികൂടിയതോടെയാണ് അന്വേഷണം ജോര്‍ജിലേക്കും എത്തിയത്.

    വെല്‍ഡിംഗ് തൊഴിലാളിയായ തനിക്ക് ജോര്‍ജ് കൂലിയായി തന്നതാണ് 500 രൂപയെന്നായിരുന്നു യുവാവിന്റെ മൊഴി. ഇതേതുടര്‍ന്ന് പൊലീസ് ജോര്‍ജിനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ജോര്‍ജിന്റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് ചൊവ്വാഴ്ച രാത്രി വീട് പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ പരിശോധനയിലാണ് കള്ളനോട്ടും പ്രിന്ററും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ബുധനാഴ്ച ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

    Also Read ഗൃഹനാഥനെ കൊലപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചത് വളര്‍ത്തു പൂച്ച പുറത്തറിയിച്ചത് ഇങ്ങനെ

    First published: