നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തൃശൂരിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

  തൃശൂരിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

  ചൊവ്വാഴ്ച വൈകിട്ടോടെയാണ് നൗഷാദിനെതിരെ ആക്രമണമുണ്ടായത്

  കൊല്ലപ്പെട്ട നൗഷാദ്

  കൊല്ലപ്പെട്ട നൗഷാദ്

  • News18
  • Last Updated :
  • Share this:
   തൃശൂർ: ചാവക്കാട് പുന്നയിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. കോണ്‍ഗ്രസ് ചാവക്കാട് നഗരസഭ 129ാം നമ്പർ ബൂത്ത് പ്രസിഡന്റ് പുന്നപുതുവീട്ടിൽ നൗഷാദ് (പുന്ന നൗഷാദ്- 43) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയാണ് പുന്നയിൽ വെച്ച് നൗഷാദ് അടക്കം നാലുപേർക്ക് വെട്ടേറ്റത്.

   മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് തൃശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

   കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

   നൗഷാദ് വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ചാവക്കാട്, ഗുരുവായൂര്‍ നഗരസഭ പരിധിയിലും ഒരുമനയൂര്‍, കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലും ഗുരുവായൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

   First published:
   )}