കൊല്ലം: വാടകയ്‌ക്കെടുത്ത ഗോഡൗണിലും സമീപത്ത് നിറുത്തിയിട്ട വാഹനത്തിലുമായി അറുപതിനായിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച വിമത കോൺഗ്രസ് നേതാവും കൂട്ടാളിയും ഒടുവിൽ അറസ്റ്റിൽ. പുകയില ഉത്പന്നങ്ങൾ വിൽക്കാൻ സൂക്ഷിച്ച കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരിനേയും കൂട്ടാളി ഷുഹൈബിനേയും പോലീസ് പിടികൂടിയത്.
രാമൻകുളങ്ങരയിൽ ഒരു വീട്ടിൽ ഒളിച്ചു താമസിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
ബിനോയി ഷാനൂരിന്റെ ഗോഡൗണിൽ നിന്നും നിരോധിത പുകയില ഉത്പ്പന്നങ്ങൾ രണ്ടാഴ്ച മുൻപാണ് പിടികൂടിയത്.
കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയായിരുന്ന ബിനോയി ഷാനൂരിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിച്ചതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ബിനോയി ഷാനൂരിന്റെ വീട്ടിലും അയൽപ്പക്കത്തും പോലീസ് നടത്തിയ പരിശോധനയിലാണ് വൻ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
BEST PERFORMING STORIES:പ്രളയ ഫണ്ട് തട്ടിപ്പ്: കേസിൽ പ്രതികളായ മൂന്ന് നേതാക്കളെ പുറത്താക്കി CPM [NEWS]Corona Virus: കൊറോണ വൈറസ്- തെറ്റും ശരിയും തിരിച്ചറിയാം [PHOTO]Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA [NEWS]ഇതരസംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗ്ഗവും, ആഡംബര വാഹനങ്ങളിലും കുട്ടികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച പുകയില ഉത്പന്നങളാണ് പോലീസ് പിടിച്ചെടുത്തത്. പള്ളിമുക്ക് സ്വദേശിയായ പ്രദേശിക കോൺഗ്രസ് വിമത നേതാവ് ബിനോയി ഷാനൂർ തന്റെ വീടിന് മുന്നിൽ പാൻ മസാല നിറച്ച പിക്കപ്പ് വാൻ കൊണ്ടിടുകയായിരുന്നുവെന്ന് അയൽവാസി പോലീസിന് മൊഴി നൽകി. കോൺഗ്രസ് വിമത നേതാവിന്റെ വീട്ടിലെ ഷെഡ്ഡിൽ നിന്നും പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു.
പത്തൊമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉത്പനങ്ങളാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. 25 ഓളം ചാക്കുകളില്ലായി വിവിധയിനത്തിൽപ്പെട്ട പുകയില ഉത്പന്നങ്ങൾ പിക് അപ് വാനിൽ ടാർ പോളിൻ ഷീറ്റ് മൂടി മറച്ച നിലയിലായിരുന്നു. 77 ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 24 കോട്പാ ആക്റ്റ്, 118(ഐ) കേരളാ പോലീസ് ആക്റ്റ് പ്രകാരമാണ് കേസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.