കൊലക്കേസ് പ്രതിക്ക് വയസ് 55; പക്ഷേ പ്രായപൂർത്തിയാകാത്തവർക്കുളള കേസായി പരിഗണിക്കാൻ സുപ്രീം കോടതി

കുറ്റവാളിക്കു ജുവനൈൽ ആക്ട് പ്രകാരമുള്ള ആശ്വാസം ലഭിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി

News18 Malayalam | news18-malayalam
Updated: October 9, 2020, 7:29 AM IST
കൊലക്കേസ് പ്രതിക്ക് വയസ് 55; പക്ഷേ പ്രായപൂർത്തിയാകാത്തവർക്കുളള കേസായി പരിഗണിക്കാൻ സുപ്രീം കോടതി
Murder
  • Share this:
ന്യൂഡൽഹി: കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 55 കാരന് എത്ര ശിക്ഷ നൽകണമെന്ന് ഉത്തർപ്രദേശ് ജുവനൈൽ ബോർഡ് തീരുമാനിക്കണമെന്ന് സുപ്രീം കോടതി. 1981 ൽ പ്രായപൂർത്തിയാകാത്തപ്പോൾ കൊലപാതകം നടത്തിയതിനാലാണ് ജുവനൈൽ ബോർഡു ശിക്ഷ വിധിക്കണമെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ പറഞ്ഞത്.

ജസ്റ്റിസുമാരായ എസ്. അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് കോടതി വിധിച്ച ശിക്ഷ റദ്ദാക്കി. 1986 ലെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം ബഹ്‌റൈച്ച് കോടതി കുറ്റവാളിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നിരുന്നാലും, ജുവനൈൽ ജസ്റ്റിസ് ആക്റ്റ്, 2000 നിലവിൽ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് 2018 ൽ അലഹാബാദ് ഹൈക്കോടതി കേസിന്റെ വാദം കേൾക്കുന്നതും വിധി പുറപ്പെടുവിച്ചതും. കുറ്റം ചെയ്ത സമയത്ത് പ്രതി 18 വയസ്സിന് താഴെയാണെങ്കിൽ ഭേദഗതി ചെയ്ത നിയമം പ്രകാരം വിചാരണ നടക്കേണ്ടത് ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ആണ്.

കുറ്റകൃത്യം നടന്ന ദിവസം പ്രതിയായിരുന്ന സത്യദേവിന് 18 വയസ്സിന് താഴെയായിരുന്നു, അതിനാൽ അദ്ദേഹത്തെ ജുവനൈൽ ആയി പരിഗണിച്ച് നിയമത്തിന്റെ ആനുകൂല്യം നൽകണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു. ജുവനൈൽ ആയതിനാൽ കുറ്റവാളിക്കും നിയമപരമായി ലഭിക്കുന്ന ആശ്വാസം നഷ്ടപ്പെടുത്താൻ കഴിയില്ല.

1981 ൽ കൊലപാതകക്കേസിൽ അടുത്തിടെ ബഹ്റൈച്ചിലെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയപ്പോൾ സത്യ ദേവ് സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ കേസ് പരിശോധിക്കാൻ ബഹ്‌റൈച്ചിലെ ജില്ലാ ജഡ്ജിയോട് ആവശ്യപ്പെടുകയാണ് സുപ്രീം കോടതി ചെയ്തത്.

മാർച്ച് 6 ന് ജില്ലാ ജഡ്ജി സുപ്രീം കോടതിക്ക് ഒരു റിപ്പോർട്ട് നൽകി, അതിൽ കുറ്റകൃത്യം നടന്ന 1981 ഡിസംബർ 11 ന് സത്യദേവിന്റെ പ്രായം 16 വയസും ഏഴു മാസവും 26 ദിവസവും ആയിരുന്നു, . ജസ്റ്റിസ് ഖന്ന പറഞ്ഞു: “കുറ്റകൃത്യം നടന്ന ദിവസം സത്യാദേവിന് 18 വയസ്സിന് താഴെയായിരുന്നു, അതിനാൽ അദ്ദേഹത്തെ ജുവനൈൽ ആയി പരിഗണിച്ച് നിയമത്തിന്റെ ആനുകൂല്യം നൽകണം. ഒരു ജുവനൈൽ ആയതിനാൽ കുറ്റവാളിക്കു ആശ്വാസം ലഭിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല.- സുപ്രീം കോടതി വ്യക്തമാക്കി.
Published by: Anuraj GR
First published: October 9, 2020, 7:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading