കൊച്ചി: നടിയെ അക്രമിച്ച കേസിൻ്റെ (Actress Assault Case) അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലിപ് (Actor Dileep) ഉൾപെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ മൂന്നാം ദിനവും തുടരുന്നു. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഐ. ജി ഗോപേഷ് അഗർവാളും ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിയിട്ടുണ്ട്.
ദിലിപിൻ്റെയും കൂട്ടുപ്രതികളുടെയും കോടതി നിർദ്ദേശം പ്രകാരമുള്ള അവസാന ദിനത്തെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിലെ മൊഴികളും വൈരുദ്ധ്യങ്ങളും പരിശോധിച്ചതു കൂടാതെ കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. എ.ഡി.ജി.പി എസ് ശ്രീജിത്ത്, ഐ. ജി ഗോപേഷ് അഗർവാൾ, എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
ശബ്ദ പരിശോധനയ്ക്കായി സംവിധായകനും ദിലിപിൻ്റെ സുഹൃത്തുമായ യാസിൻ എടവനക്കാടിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തിയിട്ടുണ്ട്. അതേ സമയം ഇന്നലെ നടത്തിയ ശബ്ദ പരിശോധനയിൽ ദിലിപിൻ്റെ ശബ്ദം തിരക്കഥാകൃത്ത് റാഫി തിരിച്ചറിഞ്ഞു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദമാണ് തിരിച്ചറിഞ്ഞത്.പ്രതികളുടെ ഒരു വർത്തെ ഫോൺ. കോളുകളും അന്വേഷണ സംഘം ശേഖരിച്ചതിൽ നിന്നാണ് സുഹൃത്തുക്കള ശബ്ദം തിരിച്ചറിയാനായി വിളിപ്പിക്കുന്നത്. സിനിമാ മേഖലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും ഉള്ളവരെ ഇതിൻ്റെ ഭാഗമായി ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി പ്രതികൾ ഏറ്റവും കൂടുതലായി ബന്ധപ്പെട്ടിട്ടുള്ളത് ആരെയാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. ഇവരുടെ സാമൂഹിക പശ്ചാത്തലവും ബന്ധങ്ങളും അന്വേഷണസംഘം വിശകലനം ചെയ്യും. ഗൂഢാലോചനക്കേസിൽ ഇവരുടെ പങ്കാളിത്തം എത്ര മാത്രം ഉണ്ടെന്നാണ് പരിശോധിക്കുന്നത്.
Also Read-
Actress attack case| 'പിക് പോക്കറ്റ്' എന്ന സിനിമയിൽ നിന്ന് ദിലീപ് പിൻമാറുന്നത് തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ; ദിലീപിന്റെ പരാമർശങ്ങൾ തള്ളി റാഫി
ഗൂഢാലോചനയ്ക്കപ്പുറം ഇത് നടപ്പിൽ വരുത്താനായി ചില കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മൊഴികൾ ലഭിച്ച സാഹചര്യത്തിലാണ് ഈ രീതിയിലുള്ള പരിശോധന നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് ശേഷം മൊഴികൾ വിലയിരുത്തിയാകും കോടതിയിൽ നൽകാൻ റിപ്പോർട്ട് തയ്യാറാക്കുക.
അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീട്ടില്‍വച്ചു കൈപ്പറ്റിയതായുമുള്ള ആരോപണങ്ങള്‍ ദിലീച് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് നിഷേധിച്ചതായാണ് വിവരം. പലപ്പോഴായി നല്കിയ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ ദിലീപ് നിഷേധാത്മക നിലപാട് സ്വീകരിച്ചതായും ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു .
ദിലീപിനു പുറമേ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ്, സുഹൃത്തു ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.