മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ  വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ണൂർ പഴയങ്ങാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തന്നെ വധിക്കാൻ ഗൂ‍ഡാലോചന നടത്തിയെന്ന എംഎൽഎയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

എംഎൽഎയുടെ പരാതിയില്‍ മലപ്പുറം പൂക്കോട്ടുംപാടം പൊലീസാണ് കേസെടുത്തത്. ആര്യാടൻ ഷൗക്കത്ത് പുറമെ റീഗൾ എസ്റ്റേറ്റ് ഉടമ ജയ മുരുഗേഷ്,  ഭർത്താവ് മുരുഗേഷ് നരേന്ദ്രൻ എന്നിവരുള്‍പ്പടെ 10 പേർക്കെതിരെയാണ് കേസ്.
TRENDING:Covid 19 Lockdown | തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; കുറച്ച് ഇളവുകൾ അനുവദിച്ചു[NEWS]രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം[NEWS]കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം[NEWS]
പഴയങ്ങാടിയിൽ നിന്നാണ് ഇപ്പോൾ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ ഇവരെ  മലപ്പുറത്തേക്ക് കൊണ്ടുപോകും. സംഘത്തിലെ നാലാമനായ മഴൂർ സ്വദേശി ലിനീഷ് നാട്ടിലില്ലെന്നാണ് സൂചന. പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന ധൻരാജ് വധക്കേസിലെ രണ്ടാം പ്രതിയാണ് കസ്റ്റഡിയിലായ വിപിൻ.