നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി കൊല്ലപ്പെട്ട നിലയിൽ; കരാർ ജീവനക്കാരി പിടിയിൽ

  ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി കൊല്ലപ്പെട്ട നിലയിൽ; കരാർ ജീവനക്കാരി പിടിയിൽ

  മൃതദേഹത്തിൽനിന്നുള്ള ചെരിപ്പുകൾ ലിഫ്റ്റിന് സമീപം ഉപേക്ഷിച്ചതാണ് കേസിൽ പൊലീസിന് നിർണായക തെളിവ് ആയത്.

  News18 Malayalam

  News18 Malayalam

  • Share this:
   ചെന്നൈ: ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കരാർ ജീവനക്കാരി പിടിയിലായി. ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കാണാതായ രോഗിയെ കരാർ ജീവനക്കാരി കൊലപ്പെടുത്തിയതാണന്ന് അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു.

   ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സുമിത(41) എന്ന രോഗിയെ മെയ് 23 ന് വാർഡിൽ നിന്ന് കാണാതാവുകയായിരുന്നു. ആശുപത്രി പരിസരത്ത് അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നതോടെ ഭർത്താവ് മൗലി മെയ് 31 ന് പോലീസിന് പരാതി നൽകി. ജൂൺ എട്ടിന് സർക്കാർ ആശുപത്രി സമുച്ചയത്തിലെ മൂന്നാമത്തെ ടവറിലെ എട്ടാം നിലയിൽ അഴുകിയ മൃതദേഹം ആശുപത്രി ജീവനക്കാർ കണ്ടെത്തിയിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം കാണാതായ ഭാര്യയുടെ മൃതദേഹമാണോയെന്ന് പരിശോധിക്കാൻ പോലീസ് മൗലിയെ അറിയിച്ചു.

   മൗലി തന്റെ ഭാര്യയുടെ മൃതദേഹം വസ്ത്രങ്ങൾ അടിസ്ഥാനമാക്കി തിരിച്ചറിഞ്ഞതോടെ പോലീസിന്റെ സംശയം ശരിയാണെന്ന് തെളിഞ്ഞു. തുടർന്ന് സംശയാസ്പദമായ മരണത്തിന് കേസെടുക്കുകയും മറ്റ് തെളിവുകൾ സഹിതം പോലീസ് ആശുപത്രിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. മൂന്നുവർഷത്തോളം ആശുപത്രിയുമായി ബന്ധപ്പെട്ട കരാർ ജീവനക്കാരിയായ രധിദേവി എന്ന യുവതിയാണ് സുമിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത്, സുമിതയ്ക്ക് ഭർത്താവ് പണം കൈമാറുന്നത് കണ്ടതോടെയാണ് അത് തട്ടിയെടുക്കാൻ രധിദേവി പദ്ധതിയിട്ടത്.

   Also Read- സോഷ്യൽ മീഡിയയിൽ യുവതികളുടെ ചിത്രം ഉപയോഗിച്ച് പണം തട്ടി; 32കാരി അറസ്റ്റിൽ

   സുമിതയുടെ ആരോഗ്യ നില മോശമാണെന്നും അവർക്കൊപ്പം ആരും ഇല്ലെന്നും മനസിലാക്കിയ രധിദേവി മെയ് 22 ന് രാത്രി സ്കാനിങ്ങിനായി പോകണമെന്ന് ആവശ്യപ്പെട്ട് വീൽചെയറിൽ രോഗിയെ എട്ടാമത്തെ നിലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ലിഫ്റ്റിനുള്ളിൽ വെച്ച് സുമിതയെ അവർ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. യുവതിയെ കൊല്ലാൻ ഒരു ചെറിയ ഓക്സിജൻ ട്യൂബ് ആണ് രധിദേവി ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി.

   തുടർന്ന് മൃതദേഹം ഇബി റൂമിനടുത്ത് എത്തിക്കുകയും, മൂന്നാം നിലയിലേക്ക് ഇറങ്ങി, സുമിതയുടെ ബാഗിൽ നിന്ന് 9,500 രൂപയും സെൽഫോണും എടുത്തു. അതിനു ശേഷം മൃതദേഹം താഴേക്ക് തള്ളിയിടുകയുമായിരുന്നു. എന്നാൽ മൃതദേഹത്തിൽനിന്നുള്ള ചെരിപ്പുകൾ ലിഫ്റ്റിന് സമീപം ഉപേക്ഷിച്ചതാണ് കേസിൽ പൊലീസിന് നിർണായക തെളിവ് ആയത്. തുടർന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ സുമിതയെ രധിദേവി വീൽചെയറിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് രധിദേവിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിക്കുകയായിരുന്നു.
   Published by:Anuraj GR
   First published:
   )}