നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായി: ജോളി അന്നമ്മയെ കൊന്നത് സയനൈഡ് കൊണ്ടല്ലെന്ന് പോലീസ്

  കൂടത്തായി: ജോളി അന്നമ്മയെ കൊന്നത് സയനൈഡ് കൊണ്ടല്ലെന്ന് പോലീസ്

  2002ല്‍ പൊന്നാമറ്റത്തെ ടോം തോമസിന്റ ഭാര്യ അന്നമ്മയെ കൊലപ്പെടുത്തിയത് ആട്ടിന്‍സൂപ്പില്‍ സയനൈഡ് കലര്‍ത്തിയെന്നായിരുന്നു ജോളിയുടെ മൊഴി. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മറ്റൊരു വിവരമാണ്...

  ജോളി

  ജോളി

  • Share this:
  കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണസംഘത്തെ വട്ടംകറക്കി ജോളിയുടെ മൊഴി. 2002ല്‍ പൊന്നാമറ്റത്തെ ടോം തോമസിന്റ ഭാര്യ അന്നമ്മയെ കൊലപ്പെടുത്തിയത് ആട്ടിന്‍സൂപ്പില്‍ സയനൈഡ് കലര്‍ത്തിയെന്നായിരുന്നു ജോളിയുടെ മൊഴി. എന്നാല്‍ ഇതുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. അന്നമ്മയ്ക്ക് ആട്ടിന്‍സൂപ്പില്‍ ഡോഗ്കില്‍ എന്ന പട്ടികളെ കൊല്ലുന്ന വിഷം നല്‍കിയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കോഴിക്കോട് നഗരത്തിലുള്ള ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസില്‍ നിന്ന് പട്ടികളെ കൊല്ലാനെന്ന് പറഞ്ഞാണ് ജോളി ഡോഗ്കില്‍ വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു.

  എന്നാല്‍ എം എസ് മാത്യു നല്‍കിയ സയനൈഡ് ഉപയോഗിച്ചാണ് ആറ് പേരെയും കൊലപ്പെടുത്തിയതെന്നായിരുന്നു തുടക്കം മുതല്‍ ജോളി ഓരോ അന്വേഷണസംഘത്തിന് മുന്നിലും മൊഴി നല്‍കിയിരുന്നത്. ജോളിയുടെ മൊഴിയിലെ വൈരുധ്യം അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലാണ് ക്രൈംബ്രാഞ്ചിന് വ്യക്തമായത്. ഇതുവരെയുള്ള കൊലപാതകങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ ആരുടെയൊക്കെ മരണമാണ് സയനൈഡ് അകത്ത് ചെന്നാണ് എന്നതിനെക്കുറിച്ച് അന്വേഷണസംഘത്തിന് യാതൊരു വ്യക്തതയുമില്ല.

  ജോളിക്ക് സയനൈഡ് നല്‍കിയിട്ടുണ്ടെന്ന് രണ്ടാംപ്രതിയായ എം എസ് മാത്യു കുറ്റസമ്മതം നടത്തിയിരുന്നു. പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വിവരമുവസരിച്ച് കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യം കൊല്ലപ്പെട്ട അന്നമ്മ തോമസിന്റെ മരണം ഡോഗ്കില്‍ അകത്തുചെന്നാണെന്ന് വ്യക്തമായത്. റോയിയുടെ മരണത്തില്‍ മാത്രമാണ് സയനൈഡ് അകത്ത് ചെന്നാണെന്ന് കണ്ടെത്തിയിട്ടുള്ളത്.
  First published:
  )}