പെൺകുട്ടിയെ പിതാവ് ആദ്യം പീഡിപ്പിച്ചത് 13ാം വയസിൽ; പിന്നീട് വേട്ടക്കാരൊരുക്കിയ കെണിയിൽ

news18india
Updated: December 7, 2018, 12:31 PM IST
പെൺകുട്ടിയെ പിതാവ് ആദ്യം പീഡിപ്പിച്ചത് 13ാം വയസിൽ; പിന്നീട് വേട്ടക്കാരൊരുക്കിയ കെണിയിൽ
rape
  • News18 India
  • Last Updated: December 7, 2018, 12:31 PM IST IST
  • Share this:
#മനു ഭരത്

കണ്ണൂർ: പറശ്ശിനികടവ് പീഡന കേസിൽ പിതാവ് കൂടി അറസ്റ്റിലായതോടെ, വികൃതമായ കുടുംബ ബന്ധത്തെ സംബന്ധിച്ച വസ്തുതകളാണ് പുറത്ത് വന്നത്. പതിമൂന്ന് വയസിലാണ് പിതാവ് പെൺകുട്ടിയെ പീഡനത്തിന് ആദ്യം ഇരയാക്കുന്നത്. തുള്ളിച്ചാടി നടക്കേണ്ട കൗമാരം അവൾക്ക് വേദനയുടേതായി. കുടുംബത്തിൽ അവൾക്ക് സംരക്ഷിതത്വം അനുഭവപ്പെട്ടില്ല. ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാൻ അവൾ നവമാധ്യമങ്ങൾ വഴി കൂട്ടുകാരെ അന്വേഷിച്ചു. ഫേസ്ബുക്കിലും അവൾക്ക് വേണ്ടി ചതിയൊരുക്കുന്നുണ്ടായിരുന്നു ചിലർ.

ഫേസ്ബുക്കിൽ അവൾ അഞ്ജനയെ പരിചയപ്പെട്ടു. ആന്തൂർ സ്വദേശി മൃദുലായിരുന്നു വ്യാജ അക്കൗണ്ട് തുടങ്ങിയത്. അഞ്ജനയുടെ സഹോദരനായി മൃദുൽ അവളെ പരിചയപ്പെട്ടു. ( നേരത്തെ കേസിലെ മറ്റൊരു പ്രതിയായ ആന്തൂർ സ്വദേശി നിഖിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് എന്ന് കൊടുത്തത് തെറ്റാണ്. മൃദുലും ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ നിഖിലും വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത പീഡന കേസിൽ പ്രതികളാണ്.)

പിന്നെ അവളെ കുരുക്കിലാക്കി. കഴിഞ്ഞ മാസം പെൺകുട്ടി പറശ്ശിനിക്കടവിലെ ലോഡ്ജിൽ വെച്ച് കൂട്ടബലാസംഗത്തിന് ഇരയായി. കഴിഞ്ഞദിവസം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ ഇയാളും പങ്കെടുത്തു എന്നതാണ് അത്ഭുതം.

പറശ്ശിനിക്കടവ് കൂട്ടബലാസംഗം അന്വേഷിച്ച് തളിപ്പറമ്പ്  ഡി വൈ എസ് പി, കെ വി വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഞെട്ടിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയത്. മൂന്നുതവണ കൂട്ട ബലാത്സംഗം, ഒൻപത് തവണ ബലാത്സംഗം, ഇതു കൂടാതെ മൂന്ന് തവണ മറ്റ് തരത്തിലുള്ള ലൈംഗിക പീഡനം. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറ് കേസുകൾ, പഴയങ്ങാടി നാല്, തളിപ്പറമ്പ് മൂന്ന്, എടക്കാട് കുടിയാൻ മല സ്റ്റേഷൻ പരിധിയിൽ  ഓരോന്ന് വിധം. അങ്ങനെ 15 കേസുകൾ.

പത്താംക്ലാസുകാരിക്ക് പീഡനം: പിതാവടക്കം ഏഴു പേർ കസ്റ്റഡിയിൽകെ.വി സന്ദീപ്, ഇ.പി.ഷംസുദ്ദീൻ, കിഴക്കെപ്പറമ്പിൽ അയൂബ്, വി.സി ഷബീർ, ലോഡ്ജ് മാനേജർ പവിത്രൻ എന്നിവർ ആദ്യദിവസം അറസ്റ്റിലായി. വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിത്തു, ആന്തൂർ സ്വദേശി നിഖിൽ, സജിൻ, മൃദുൽ, ശ്യാം മോഹൻ എന്നിവരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി ശരത്തിനെ ഈ കേസുമായി ബന്ധപ്പെട്ട് എടക്കാട് പൊലീസ് അറസ്റ്റ്  ചെയ്തു. രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ പിടികൂടാനുള്ള നീക്കം പൊലീസ് ആരംഭിച്ചു.

ശബരിമല: ഹൈക്കോടതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ

പറശ്ശിനിക്കടവിലെ പെൺകുട്ടിയുടെ സഹപാഠിയെ ബന്ധു പീഡിപ്പിച്ച സംഭവവും പുറത്ത് വന്നിട്ടുണ്ട്.
സ്കൂൾ പെൺകുട്ടികളെ കേന്ദ്രീകരിച്ചത് മയക്കുമരുന്ന് വില്പന നടത്തുന്ന കണ്ണികളെക്കുറിച്ചും അന്വേഷണത്തിൽ പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ വർദ്ധിച്ച ഉത്തരവാദിത്തത്തോട് പെരുമാറേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. അല്ലാത്തപക്ഷം കുട്ടികൾ കെണിയിൽ വീഴാം. അന്വേഷണ സംഘത്തലവൻ കെ.വി.വേണുഗോപാൽ ഓർമ്മപ്പെടുത്തുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading