ഒറ്റപ്പാലത്ത് കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോ​ൺഗ്രസും; 30 പേർക്കെതിരെ കേസ്

കൊലവിളി മുദ്രാവാക്യവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്നും അന്യായമായി പ്രതിഷേധപ്രകടനം നടത്തിയതിനും ലോക് ഡൗൺ കാലത്ത് ആളെക്കൂട്ടിയതിനും മാർഗതടസ്സം സൃഷ്​ടിച്ചതിനുമാണ് കേസെന്നും ഒറ്റപ്പാലം സി.ഐ പറഞ്ഞു.

News18 Malayalam
Updated: June 24, 2020, 9:54 AM IST
ഒറ്റപ്പാലത്ത് കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോ​ൺഗ്രസും; 30 പേർക്കെതിരെ കേസ്
News18
  • Share this:
പാലക്കാട്​: കൊലവിളി മുദ്രാവാക്യം മുഴക്കി പ്രതിഷേധ പ്രകടനം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ഉൾപ്പെടെ 30 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അമ്പലപ്പാറ പഞ്ചായത്ത്​ അംഗവും യു.ഡി.എഫ് പ്രതിനിധിയുമായ ടി.പി. കൃഷ്ണകുമാറിനെ സി.പി.എം പ്രവർത്തകൻ ഹൈദരാലി മർദിച്ചതുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച അമ്പലപ്പാറയിൽ നടന്ന പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യമുയർന്നത്.

ഹൈദരാലിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുദ്രാവാക്യം. ഓർത്ത് കളിച്ചോ സൂക്ഷിച്ചോ, നിന്നെപ്പിന്നെ കണ്ടോളാം, കൈയും വെട്ടും കാലും വെട്ടും തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രകടനം.

അതേസമയം, കൊലവിളി മുദ്രാവാക്യവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്നും അന്യായമായി പ്രതിഷേധപ്രകടനം നടത്തിയതിനും ലോക് ഡൗൺ കാലത്ത് ആളെക്കൂട്ടിയതിനും മാർഗതടസ്സം സൃഷ്​ടിച്ചതിനുമാണ് കേസെന്നും ഒറ്റപ്പാലം സി.ഐ എം. സുജിത്ത് പറഞ്ഞു. കൃഷ്ണകുമാറിനെ മർദിച്ചതുമായി ബന്ധപ്പെട്ട് ചുനങ്ങാട് മലപ്പുറം പുളിക്കൽ വീട്ടിൽ ഹൈദരാലിക്കെതിരെ കേസെടുത്തിരുന്നു

TRENDING:മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; നാല് ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു [NEWS]ഭാര്യയെ കാണാനില്ലെന്ന് ഭർത്താവ്; കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യ വിഷം കഴിച്ച ശേഷം സ്റ്റേഷനിൽ [NEWS]കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്നാ ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു [NEWS]
നിലമ്പൂരിൽ ഡി.വൈ.എഫ്.ഐ നടത്തിയ കൊലവിളി പ്രകടനം നേരത്തെ വിവാദമായിരുന്നു.  ഇതിനു പിന്നാലെ കണ്ണൂരിൽ കണ്ണപുരത്ത് സിപിഎം നേതാക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി നട‌ത്തിയ പ്രകടനവും വിവാദമായിരുന്നു.
First published: June 24, 2020, 8:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading