നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രണയിനിയെ ചൊല്ലി തർക്കം; ഒരു കാമുകനെ കൊല്ലാൻ മറ്റൊരു കാമുകന്റെ ക്വട്ടേഷന്‍

  പ്രണയിനിയെ ചൊല്ലി തർക്കം; ഒരു കാമുകനെ കൊല്ലാൻ മറ്റൊരു കാമുകന്റെ ക്വട്ടേഷന്‍

  ഒരു കാമുകന്‍ മറ്റൊരു കാമുകനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് പലീസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി

  • Share this:
  കോട്ടയം : കാമുകിയെ ചൊല്ലിയുള്ള കാമുകന്‍മാര്‍ തമ്മിലുള്ള തര്‍ക്കം അവസാനിച്ചത് ക്വട്ടേഷനില്‍. ഒരു കാമുകന്‍ മറ്റൊരു കാമുകനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് പലീസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.

  കോട്ടയത്ത് വെള്ളിയാഴ്ച രാത്രി ആണ് ഓട്ടോ ഡ്രൈവറെ കൊല്ലാന്‍ ശ്രമം നടന്നത്. ഈ സംഭവത്തില്‍ ആണ് പോലീസ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. കാമുകന്‍ന്മാര്‍ തമ്മിലുള്ള തര്‍ക്കം ആണ് കൊലപാതക ശ്രമത്തിന് കാരണം എന്നാണ് പോലീസ് നടത്തിയ അന്വേഷത്തില്‍ കണ്ടെത്തിയത്.

  ഒരു കാമുകനെ കൊല്ലാന്‍ മറ്റൊരു കാമുകന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു എന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നാണ് വ്യക്തമായത്. പാലാ പൂവരണിയുള്ള ഓട്ടോ ഡ്രൈവര്‍ ആയ കാമുകന്‍ അഖിലിനെ ആണ് കൊല്ലാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണു പോലീസ് കസ്റ്റഡിയില്‍ ആണ്.

  സംഭവത്തില്‍ പാലാ സ്വദേശി വൈശാഖിനെ പോലീസ് അന്വേഷിച്ചു വരികയാണ്. ഇയാള്‍ ആണ് പെണ്‍കുട്ടിയെ പ്രണയിച്ച ഒരു കാമുകന്‍. വൈശാഖ് വിഷ്ണുവിനു കൊട്ടേഷന്‍ നല്‍കി എന്നാണ് പോലീസിന് അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ കാമുകന്‍മാരായ വൈശാഖും അഖിലും തമ്മില്‍ നേരത്തെയും തര്‍ക്കമുണ്ടായിരുന്നു എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

  ഇതുമായി ബന്ധപ്പെട്ട് പൊന്‍കുന്നം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇരുവരെയും വിളിച്ച് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോട്ടയം ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്. ഡിവൈഎസ്പി പ്രതിയെ ചോദ്യം ചെയ്ത് വരുന്നുണ്ട്. ചോദ്യം ചെയ്ത ശേഷം മാത്രമേ ഈ കാര്യത്തില്‍ അന്തിമമായ വ്യക്തത കൈവരൂ എന്ന് ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ പറഞ്ഞത്.

  വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമം നടന്നത്. ഓട്ടോറിക്ഷ ഓട്ടം വിളിച്ച ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ഡ്രൈവറായ അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.പാലാ - പൊന്‍കുന്നം റോഡില്‍ പൈകയില്‍ നിന്നും ആണ് ഓട്ടം വിളിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി വിഷ്ണു തന്റെ ഭാര്യ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് എന്നും അവരെ കാണാന്‍ പോകണം എന്നും ആവശ്യപ്പെട്ടാണ് ഓട്ടം വിളിച്ചത്.

  Also Read - 'വളരെ ചെറുപ്പമായ കുട്ടിയെ പ്രേമിക്കുക, ആ കുട്ടിക്ക് ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക'; ദത്ത് വിവാദത്തിൽ മന്ത്രി സജി ചെറിയാൻ

  തുടര്‍ന്ന് രാത്രി ഒന്‍പതരയോടെ കോട്ടയം മെഡിക്കല്‍ കോളജിനു സമീപം ഓട്ടോ എത്തി. ഇതോടെ മുടിയൂര്‍ക്കര ഭാഗത്തുനിന്നും തിരിഞ്ഞ് ഹോസ്റ്റല്‍ ഇരിക്കുന്ന വഴിയിലേക്ക് യാത്രക്കാരന്റെ ആവശ്യപ്രകാരം ഓട്ടോ തിരിച്ചുവിടുകയായിരുന്നു. ഈ മേഖലയില്‍ ഏറെദൂരം ആളൊഴിഞ്ഞ പറമ്പ് ആണ് ഉള്ളത്. അവിടെവെച്ചാണ് യാത്രക്കാരന്‍ ഡ്രൈവറെ കൊല്ലാന്‍ ശ്രമിച്ചത്.

  മുടിയൂര്‍ക്കര ഭാഗത്ത് ഓട്ടോ എത്തിയപ്പോള്‍ പിന്നില്‍ നിന്നും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ആണ് യാത്രക്കാരന്‍ ശ്രമിച്ചത് എന്ന് ഡ്രൈവര്‍ മൊഴി നല്‍കി. ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറുടെ ബഹളം കേട്ടാണ് നാട്ടുകാര്‍ ഓടി കൂടിയത്. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അക്രമി ഓട്ടോ കത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവറെ ആക്രമിച്ച വിഷ്ണുവിനും പൊള്ളലേറ്റിരുന്നു.
  Published by:Karthika M
  First published:
  )}