• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder | പെട്രോൾ പമ്പിൽ പുകവലിയെ ചൊല്ലി തർക്കം; ജീവനക്കാരൻ കുത്തേറ്റു മരിച്ചു

Murder | പെട്രോൾ പമ്പിൽ പുകവലിയെ ചൊല്ലി തർക്കം; ജീവനക്കാരൻ കുത്തേറ്റു മരിച്ചു

ദീപാവലി ദിനത്തില്‍ രാത്രി ദേവാസ് ജില്ലയിലെ ഭോപ്പാല്‍ റോഡിൽ ജെത്പുരയ്ക്ക് സമീപമുള്ള സൂര്യന്‍ഷ് സെയില്‍സ് പെട്രോള്‍ പമ്പിലാണ് കൊലപാതകംനടന്നത്.

 • Last Updated :
 • Share this:
  മധ്യപ്രദേശില്‍ (madhyapradesh) പെട്രോള്‍ പമ്പ് ജീവനക്കാരനെ (petrol pump employee) അഞ്ചംഗ സംഘം കുത്തിക്കൊന്നു. പമ്പില്‍ സിഗരറ്റ് വലിക്കാന്‍ (smoking) അനുവദിക്കാത്തതില്‍ പ്രകോപിതരായ അഞ്ച് യുവാക്കളും (five youths) പമ്പ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നായിരിന്നു കൊലപാതകം. ദീപാവലി ദിനത്തില്‍ രാത്രി ദേവാസ് ജില്ലയിലെ ഭോപ്പാല്‍ റോഡിൽ ജെത്പുരയ്ക്ക് സമീപമുള്ള സൂര്യന്‍ഷ് സെയില്‍സ് പെട്രോള്‍ പമ്പിലാണ് കൊലപാതകംനടന്നത്.

  ദീപാവലിയുടെ അന്ന് രാത്രി അഞ്ചംഗ സംഘം പെട്രോള്‍ അടിക്കുന്നതിനായി പമ്പില്‍ എത്തിയിരുന്നു. കൂട്ടത്തില്‍ ഒരാള്‍ പമ്പിൽ വച്ച്സിഗരറ്റ് കത്തിച്ചതിനെ തുടർന്ന്രാഹുല്‍ സിംഗ് എന്ന ജീവനക്കാരന്‍ അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. ഇത് അവരെ പ്രകോപിപ്പിക്കുകയും വഴക്കിനിടയാക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  ഉടന്‍ തന്നെ മറ്റൊരു ജീവനക്കാരനായ ജോജന്‍ സിംഗ് രജ്പുത് (30) വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍, അവര്‍ അദ്ദേഹത്തെയും രാഹുലിനെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രജ്പുത് ആശുപത്രിയില്‍ വച്ച് മരിച്ചു. രാഹുല്‍ സിംഗിനെ ചികിത്സയ്ക്കായി ഇന്‍ഡോറിലേക്ക് മാറ്റിയതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (എഎസ്പി) മന്‍ജീത് സിംഗ് ചൗള പറഞ്ഞു.

  പ്രതികളായ സമീര്‍, ഫൈസാന്‍, ഫിറോസ്, സഫര്‍, ഇര്‍ഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ അറസ്റ്റ് ചെയ്തതിനു ശേഷം അധികൃതർ അനധികൃതമായി പണിത അവരുടെ വീടുകൾ പൊളിച്ചു നീക്കുന്നതിനുള്ള ശ്രമമാരംഭിച്ചതായുംപൊലീസ് പറഞ്ഞു. സംഭവത്തില്‍ രോഷാകുലരായ പ്രദേശവാസികള്‍, പ്രതികളുടെ വീടുകളും അവര്‍ നടത്തുന്ന ഭക്ഷണശാലയും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഖതാബയ്ക്ക് സമീപത്തുള്ള ഭോപ്പാല്‍ ഹൈവേ ഉപരോധിച്ചിരുന്നു. ഭക്ഷണശാല നിയമവിരുദ്ധമായാണ് നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസും പ്രാദേശിക ഭരണകൂടവും ഭക്ഷണശാല പൊളിക്കുകയും പ്രതികളുടെ വീടുകൾ പൊളിക്കാന്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

  Also read : മൂന്നുവയസുകാരനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

  അടുത്തിടെ ഗാനമേളയില്‍ സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊന്ന വാർത്തയും പുറത്തു വന്നിരുന്നു. എറണാകുളത്തെ കലൂരിലാണ് സംഭവം. തൃപ്പുണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. കലൂരില്‍ നടന്ന ഗാനമേളയ്ക്കു ശേഷമായിരുന്നു സംഭവം. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചിരുന്നു.

  Also read : ഒഡീഷ ഹണി ട്രാപ്പ് കേസ്; പ്രതി അർച്ചന നാഗിന്റെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷിക്കും

  രാത്രി ഗാനമേള നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ഒരാള്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതോടെ സംഘാടകര്‍ ഇയാളെ സ്ഥലത്തു നിന്ന് പുറത്താക്കി. പരിപാടി കഴിഞ്ഞശേഷം സുഹൃത്തുക്കളുമായി മടങ്ങിയെത്തിയാണ് പ്രതി രാജേഷിനെ കുത്തിയത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

  വയറിനും കൈയിലും കുത്തേറ്റ രാജേഷിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകമാണ് കൊച്ചി നഗരത്തില്‍ നടക്കുന്നത്. സെപ്റ്റംബര്‍ പത്തിന് ലിസി ആശുപത്രിക്ക് സമീപത്തുവെച്ച് തമ്മനം സ്വദേശി സജുവിനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
  Published by:Amal Surendran
  First published: