• HOME
  • »
  • NEWS
  • »
  • crime
  • »
  • ഫോട്ടോപോലുമില്ലാതെ 25 വർഷം മുമ്പ് ജീവപര്യന്തം തടവിനിടെ പരോളിലിറങ്ങി മുങ്ങിയ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിൽ

ഫോട്ടോപോലുമില്ലാതെ 25 വർഷം മുമ്പ് ജീവപര്യന്തം തടവിനിടെ പരോളിലിറങ്ങി മുങ്ങിയ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിൽ

ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ്നാട്ടിലുള്ള വരശനാട് കടമലക്കുണ്ട് ഭാഗത്ത് വെച്ച് ദാരുണമായി കുത്തിയും വെട്ടിയും അടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് വെള്ളച്ചാമി

  • Share this:
    കട്ടപ്പന: തമിഴ്നാട് മധുര സെൻട്രൽ ജയിലിൽ നിന്നും 25 വർഷം മുൻപ് കടന്നു കളഞ്ഞ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇരട്ടക്കൊലക്കേസ് പ്രതി ഇടുക്കി വണ്ടൻമേട് മാലിയിൽ നിന്നും പിടിയിലായി. കട്ടപ്പന ഡിവൈഎസ്പിയുടെ സ്പെഷ്യൽ ടീമാണ് പ്രതി വെള്ളച്ചാമി (73)യെ പിടികൂടിയത്.

    Also Read- 27 വർഷത്തെ പക, കോടതി വെറുതെ വിട്ടതോടെ ‌പ്രഭാകര കുറുപ്പിനെയും ഭാര്യയെയും തീകൊളുത്തി കൊന്നു

    1984 ൽ സ്വത്തു തർക്കത്തെ തുടർന്നും മാതൃ സഹോദര പുത്രിയെ സ്നേഹിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധം കാരണവും ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ്നാട്ടിലുള്ള വരശനാട് കടമലക്കുണ്ട് ഭാഗത്ത് വെച്ച് ദാരുണമായി കുത്തിയും വെട്ടിയും അടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് വെള്ളച്ചാമി. 1992 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വരവേ 1997ൽ പരോൾ തരപ്പെടുത്തി പുറത്തിറങ്ങിയശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

    Also Read- ദൃശ്യം മോഡൽ വീണ്ടും: കോട്ടയത്ത് വീടിന്റെ തറയ്ക്ക് അടിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    വെള്ളച്ചാമിയുടെ ഫോട്ടോ പോലും കൈവശമില്ലാത്തതിനാലും ബന്ധുക്കളുമായി സഹകരണം ഇല്ലാത്തതിനാലും തമിഴ്നാട് പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അതിർത്തി മേഖലയായതിനാൽ കട്ടപ്പന ഡിവൈഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവുമായി തമിഴ്നാട് പൊലീസ് ഈ വിവരം പങ്കുവെച്ചിരുന്നു തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നിർദ്ദേശാനുസരണം സ്പെഷ്യൽ ടീം നടത്തിയ അതിവിദഗ്ധമായ നീക്കത്തിനൊടുവിലാണ് വെള്ളിയാഴ്ച വണ്ടൻമേട് മാലി ഇഞ്ചപ്പടപ്പിൽ ഏലക്കാടുകൾക്ക് നടുവിൽ നിന്ന് വെള്ളച്ചാമിയെ പിടികൂടിയത്.

    Also Read- പത്തു വയസുകാരിയോട് ലൈംഗികാതിക്രമം; 41കാരന് 142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

    മൊബൈൽ റേഞ്ച് പോലും കിട്ടാത്ത സ്ഥലത്ത് ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്. തുടർന്ന് പ്രതിയെ തമിഴ്നാട് പൊലീസിനും മധുര സെൻട്രൽ ജയിൽ അധികൃതർക്കുമായി കൈമാറി. കഴിഞ്ഞ ഒന്നര വർഷക്കാലമായി ഇയാൾ ഇഞ്ചപ്പടപ്പിലുള്ള ഏലത്തോട്ടത്തിൽ രഹസ്യമായി ജോലി ചെയ്തു വരികയായിരുന്നു.

    Also Read- സ്വകാര്യഭാഗങ്ങളിൽ ദണ്ഡടക്കം കയറ്റി പീഡിപ്പിച്ച പത്തുവയസുകാരൻ മരിച്ചു; പ്രതികൾ പത്തിനും 12നും ഇടയിൽ പ്രായമുള്ളവർ

    കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടോണി ജോൺ, സിവിൽ പൊലീസ് ഓഫീസർ അനീഷ് വി കെ എന്നിവരാണ് പ്രതിയെ പിടികൂടി തമിഴ്നാടിന് കൈമാറിയത്.
    Published by:Rajesh V
    First published: