കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ (Minor Girls) പീഡിപ്പിച്ച പാചകക്കാരൻ പിടിയിലായി. അഞ്ചരക്കണ്ടി സ്വദേശി വിജിത്തിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെയാണ് ഹോസ്റ്റലിലെ പാചകക്കാരനായ പ്രതി പീഡനത്തിനിരയാക്കിയത്.
ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന രണ്ട് പെൺകുട്ടികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കുട്ടികളെ സംസാരിച്ച് വശീകരിച്ചും ഭീഷണിപ്പെടുത്തിയും ആണ് പ്രതി പീഡനത്തിനിരയാക്കിയത് എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരം തുറന്നു പറഞ്ഞത്. തുടർന്ന് കൗൺസിലർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നും വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലീസ് കേസിലെ അന്വേഷണം ആരംഭിച്ചത്. പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്ന് 35 കാരനായ വിജിത്ത് ഇവരെ പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായി.
Also Read-
Bike Theft| ബൈക്ക് മോഷണം: പ്രായപൂർത്തിയാകാത്ത 4 വിദ്യാർഥികൾ പിടിയിൽ; എല്ലാവരും ഒരേ സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡനവിവരം വിവരം പുറത്തറിഞ്ഞാൽ പാചകക്കാരൻ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസ് മുൻകൂട്ടി കണ്ടു. എന്നാൽ അതിന് ഇടനൽകാതെ പെട്ടെന്നുതന്നെ വീട്ടിലെത്തി പാചകക്കാരനെ പിടികൂടി.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കഴിഞ്ഞ ഒരു വർഷമായി ആയി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി പോലീസിന് വ്യക്തമായിട്ടുണ്ട്. കൂടുതൽ പെൺകുട്ടികൾ പാചകക്കാരന്റെ വലയിൽ വീണിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
വളപട്ടണം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രതി പാചക ജോലിയിൽ ഏർപെട്ടു വരികയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
സംഭവം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബാലാവകാശകമ്മീഷൻ ചെയർമാൻ അഡ്വ. കെ വി മനോജ് കുമാർ ഹോസ്റ്റൽ സന്ദർശിച്ചു. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് കമ്മീഷൻ നിർദ്ദേശം നൽകി.
Also Read-
Drone| ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്തിയ യുവാവ് കസ്റ്റഡിയിൽ"നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്ന് എന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെ രഹസ്യമൊഴി കോടതിയിൽ ഇതിൽ രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് , " ബാലാവകാശകമ്മീഷൻ ചെയർമാൻ അഡ്വ. കെ വി മനോജ് കുമാർ പറഞ്ഞു.
സംഭവം അതീവ ഗൗരവതരമായ ആണ് കാണുന്നതെന്നും കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ബാലാവകാശകമ്മീഷൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് മറ്റും വിധേയമാക്കുമ്പോൾ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചു എന്ന് ഉറപ്പു വരുത്തണമെന്നും എന്നും ബാലാവകാശകമ്മീഷൻ ചെയർമാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏത് സാഹചര്യത്തിലാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കാൻ പ്രതിക്ക് അവസരം ലഭിച്ചത് എന്ന കാര്യവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട് ഉണ്ട്. പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്നും വളപട്ടണം പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.