• HOME
  • »
  • NEWS
  • »
  • crime
  • »
  • പൊലീസുകാരന്റെ ഭാര്യയെ ഫേസ്ബുക്കിലൂടെ ശല്യം ചെയ്തു; പരാതിപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയ പൊലീസുകാരന് സസ്പെൻഷൻ

പൊലീസുകാരന്റെ ഭാര്യയെ ഫേസ്ബുക്കിലൂടെ ശല്യം ചെയ്തു; പരാതിപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയ പൊലീസുകാരന് സസ്പെൻഷൻ

ഫേസ്ബുക്ക് മെസഞ്ചർ വഴി പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ ശല്യം ചെയ്തെന്നായിരുന്നു പരാതി

  • Last Updated :
  • Share this:
    തിരുവനന്തപുരം: പൊലീസുകാരന്റെ ഭാര്യയെ ഫേസ്ബുക്ക് ശല്യം ചെയ്ത പൊലീസ് ഉദ്യോസ്ഥന് സസ്പെന്‌‍ഡ് ചെയ്തു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ വിനുകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഫേസ്ബുക്ക് മെസഞ്ചർ വഴി പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ ശല്യം ചെയ്തെന്നായിരുന്നു വിനു കുമാറിനെതിരെയുള്ള പരാതി.

    ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ ഭീഷണിപ്പെടുകത്തുകയും ചെയ്തു. ഇയാൾക്കെതിരെ ഫോണിൽ ശല്യം ചെയ്യുന്നുവെന്ന തരത്തിൽ മുൻപും പരാതികൾ ഉയർന്നുവന്നു. വിനുകുമാർ സർവീസ് ചട്ടലംഘനം നടത്തിയെന്ന് ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. ഈ റിപ്പോർട്ട് തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപയക്ക് നൽകി.തുടർന്നാണ് നടപടി.

    പൊതുജനങ്ങള്‍ക്കിടയിൽ‌ അവമതിപ്പുണ്ടാക്കുന്ന തരത്തിൽ വിനു കുമാർ പ്രവർത്തിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ‌ വകുപ്പു തല അന്വേഷണവും നടക്കും ആറ്റിങ്ങൽ സിഐയ്ക്കാകും അന്വേഷണ ചുമതല.

    ഇടുക്കിയില്‍ 15കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ

    ഇടുക്കി: മുരിക്കാശേരിയിൽ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ അയൽവാസിയും ബന്ധുവുമായ ആളെയാണ് പൊലീസ് പിടികൂടിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

    പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് വ്യക്തമായത്. വിവാഹപ്രായമാവുമ്പോൾ കല്യാണം കഴിക്കാമെന്ന് വാഗ്ധാനം നൽകിയായിരുന്നു പീഡനം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
    Published by:Jayesh Krishnan
    First published: