ആലപ്പുഴ: ഒന്നരലക്ഷം രൂപ വരുന്ന ചെമ്പ് പാത്രം മോഷ്ടിച്ച്(Theft) കടന്ന് കളഞ്ഞ് മോഷ്ടാവ്(Thief). വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന ചെമ്പ് പാത്രമാണ് മോഷ്ടിച്ചത്. കരുവാറ്റ എസ്എന്‍ കടവിന് സമീപം സൗപര്‍ണികയില്‍ ശശീന്ദ്രന്റെ വീട്ടില്‍ നിന്നാണ് 35 വര്‍ഷം പഴക്കമുള്ള ചെമ്പ് പാത്രം കഴിഞ്ഞദിവസം മോഷണം പോയത്.
വീടിന് സമീപം കഴുകി ഇട്ടിരുന്ന നാല് ഷര്‍ട്ടുകളും മോഷ്ടാക്കള്‍ അപഹരിച്ചു. ചെമ്പ് പാത്രം ഷെഡില്‍ നിന്ന് ഇറക്കി വീടിന്റെ പിറകില്‍ കൂടി ഉരുട്ടിക്കൊണ്ട് പോവുകയായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടുകൂടി ഒരാള്‍ റോഡിന്റെ സൈഡില്‍ കൂടി പാത്രം ഉരുട്ടിക്കൊണ്ടു പോകുന്ന ദൃശ്യം സമീപ വീട്ടിലെ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ചെമ്പിനൊപ്പം ഇരുന്ന ചാക്ക് കൊണ്ട് തല മൂടിയിരുന്നു. സ്ഥലവുമായി പരിചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹരിപ്പാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Bridge Theft Case | 60 അടി നീളമുള്ള ഇരുമ്പു പാലം 'കടത്തിക്കെണ്ടു പോയി'; പരാതി നൽകിയ ഉദ്യോഗസ്ഥനടക്കം 8 പേർ പിടിയിൽ
ബിഹാറില്‍ (Bihar) ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഇരുമ്പുപാലം പാട്ടാപ്പകല്‍ കടത്തിക്കൊണ്ടുപോയ കേസിൽ (Iron Bridge Theft Case) സർക്കാർ ഉദ്യോഗസ്ഥനടക്കം എട്ട് പേർ പിടിയിൽ. സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്കിയ ജലസേചന വകുപ്പിലെ സബ് ഡിവിഷണല്‍ ഓഫീസർ അടക്കമുള്ളവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും ഒരു ജെസിബിയും 247 കിലോ ഇരുമ്പ് അവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തു.
ദിവസങ്ങൾക്ക് മുമ്പാണ് റോത്താസ് ജില്ലയിലെ അമിയാവർ ഗ്രാമത്തിൽ നിന്നും ഇരുമ്പുപാലം മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന സ്ഥലത്തെത്തിയ ഇവർ മൂന്ന് ദിവസമെടുത്താണ് ജെസിബിയും ഗ്യാസ് കട്ടറും ഉപയോഗിച്ച് പാലം പൊളിച്ചുകടത്തിയത്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന് വിശ്വസിച്ച് നാട്ടുകാരും പ്രാദേശിക ഭരണകൂടവും പാലം കടത്തുന്നതിന് മോഷ്ടാക്കൾക്ക് എല്ലാവിധ സഹായവും നൽകിയിരുന്നു.
അരാ കനാലിന് കുറുകെ 60 അടി നീളത്തിൽ നിർമിച്ച പാലം 1972 യാത്രക്കായി തുറന്ന് നൽകിയത്. പഴക്കം ചെന്നതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള യാത്ര അപകടകരമായതിനാൽ നിർത്തിവെച്ചിരുന്നു. ഇതിനിടെയാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പട്ടാപ്പകൽ പാലം കടത്തിക്കൊണ്ടുപോയ സംഭവമുണ്ടായത്. ആദ്യം മോഷണസംഘത്തിന് സഹായം ചെയ്ത നാട്ടുകാർക്ക് പിന്നീട് സംശയം തോന്നുകയും ഇതേ തുടർന്ന് പൊലീസിന് നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കടത്തിക്കൊണ്ടുപോയ പാലത്തിന്റെ അവശിഷ്ടങ്ങള്‍ പ്രതികള്‍ ആക്രിവിലയ്ക്ക് വിറ്റതായാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പങ്കുള്ള സബ് ഡിവിഷണല്‍ ഓഫീസര്‍ മോഷണം ആരംഭിച്ച ദിവസം മുതല്‍ അവധിയില്‍ പോയിരുന്നു. മോഷണവുമായി ബന്ധമുണ്ടെന്ന കാര്യം പുറത്തറിയാതിരിൻ ഇയാൾ അസുഖമാണെന്ന് പറഞ്ഞ് അവധിയെടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. മോഷണസമയത്ത് ഒരു സര്‍ക്കാര്‍ എഞ്ചിനീയർ സ്ഥലത്തുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.