• HOME
  • »
  • NEWS
  • »
  • crime
  • »
  • കോവിഡ് സംശയിച്ചയാളുടെ സംസ്കാര ചടങ്ങ് ത‌‌ടഞ്ഞ് നാട്ടുകാർ; പൊലീസിനും ഡോക്ടർമാർക്കും നേരെ കല്ലേറ്

കോവിഡ് സംശയിച്ചയാളുടെ സംസ്കാര ചടങ്ങ് ത‌‌ടഞ്ഞ് നാട്ടുകാർ; പൊലീസിനും ഡോക്ടർമാർക്കും നേരെ കല്ലേറ്

ഹരിയാനയിലെ അംബാലയിലാണ് സംഭവം

Corona

Corona

  • Share this:
    കോവിഡ് 19 ബാധിച്ച് മരിച്ചെന്ന് സംശിക്കുന്നയാളുടെ മൃതദേഹം സംസ്ക്കരിക്കുന്നത് തടഞ്ഞ് പ്രദേശവാസികൾ. ഹരിയാനയിലെ അംബാലയിലാണ് സംഭവം. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ പൊലീസിനും ഡോക്ടർമാർക്കും പരിക്കേറ്റു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ച അറുപതുകാരിയുടെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെയാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ട് പ്രദേശവാസികൾ സംഘടിച്ചെത്തിയത്.
    BEST PERFORMING STORIES:പ്രവാസികളുടെ മടങ്ങിവരവ്; NORKA രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷത്തിലേക്ക്[NEWS]Coronavirus LIVE Updates: ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു; ഇന്ത്യയിൽ 28,380 [NEWS]ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം; കടക്കെണിയിൽ എന്‍എംസി [NEWS]


    കല്ലേറിനെ തുടർന്ന് പൊലീസുകാർ ആകാശത്തേക്ക് വെടിവച്ച് നാട്ടുകാരെ ഓടിച്ച ശേഷമാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.

    ആസ്ത്മ രോഗിയായ അറുപതുകാരി ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരണപ്പെട്ടതെന്ന് ഡോക്ടർ കുൽദീപ് സിങ് വ്യക്തമാക്കി. കൊറോണ പരിശോധനയ്ക്കായി ഇവരുടെ സാംപിൾ ശേഖരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. .

    ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച ശേഷമാണ് മൃതദേഹം സംസ്ക്കരിച്ചത്. എന്നാൽ അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നെന്നും ഡോ. കുൽദീപ് സിങ് പറഞ്ഞു.


    സംഭവ സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സ് നാട്ടുകാര്‍ കേടുവരുത്തിയതായും അംബാല ഡിഎസ്പി റാം കുമാര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും പോലീസിനേയും ഡോക്ടര്‍മാരേയും ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
    Published by:Aneesh Anirudhan
    First published: