സി.ഒ.ടി നസീറിനെ വെട്ടിയത് ഒന്നിലേറെ തവണ, ആക്രമിച്ച ശേഷം ശരീരത്തിലൂടെ ബൈക്ക് കയറ്റിയിറക്കി: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
സി.ഒ.ടി നസീറിനെ വെട്ടിയത് ഒന്നിലേറെ തവണ, ആക്രമിച്ച ശേഷം ശരീരത്തിലൂടെ ബൈക്ക് കയറ്റിയിറക്കി: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
എ.എൻ ഷംസീര്‍ എംഎല്‍എയാണ് ആക്രമണത്തിന് പിന്നിലെന്നും അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നസീര്‍ വ്യക്തമാക്കിയിട്ടുണ്ട്.
news18
Last Updated :
Share this:
കണ്ണൂര്‍: വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എം വിമതന് സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെടുന്നതിന്റെ സി.സി ട.വി ദൃശ്യങ്ങള്‍ പുറത്ത്. ഒന്നിലേറെ തവണ നസീറിനെ വെട്ടയശേഷം അക്രമികള്‍ ശരീരത്തിലൂടെ ബൈക്ക് കയറ്റിയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വഴിയില്‍ കാത്തുനിന്ന സംഘമാണ് നസീറിനെ ആക്രമിച്ചത്. ആക്രമണം കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്ന് സി.ഒ.ടി നസീറും ആരോപിച്ചിട്ടുണ്ട്. അത് ശരിവയ്ക്കുന്നതാണ് സി.സി ടിവി ദൃശ്യങ്ങളും.
നസീറിനെ ആക്രമിച്ച കൊളശേരി സ്വദേശി റോഷന്, വേറ്റുമ്മല്‍ സ്വദേശി ശ്രീജന് എന്നിവര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ പൊലീസ് നല്കിയ എഫ്.ഐ.ആറില്‍ ഇവര്‍ പ്രതികളായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രതികളെ എങ്ങനെ കസ്റ്റഡിയില്‍ വാങ്ങുമെന്നതി സംബന്ധിച്ച് പൊലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥിനില്‍ നിന്നും റിപ്പോര്‍ട്ട് തേടാതെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കേസില്‍ ഇതുവരെ അഞ്ചു പ്രതികലാണ് കീഴടങ്ങിയത്.
ഇതിനിടെ തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ തന്നെ ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി സി.ഒ.ടി നസീറും രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നിലെ ആസുത്രണത്തെ കുറിച്ച് അന്വേഷിക്കണമെന്നതാണ് നസീറിന്റെ ആവശ്യം. ഷംസീര്‍ എംഎല്‍എയാണ് ആക്രമണത്തിന് പിന്നിലെന്നും അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നസീര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതി ചേർക്കപ്പെട്ട നസീർ അടുത്തിടെയാണ് സി.പി.എം വിട്ടത്. സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഉമ്മൻ ചാണ്ടിയെ നേരിൽക്കണ്ട് നസീർ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.