• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |വിനോദസഞ്ചാരികളെ ഇതിലേ ഇതിലേ; എത്തിയത് പോലീസ്; കഞ്ചാവ് നട്ടുവളര്‍ത്തിയ കോട്ടേജ് ഉടമ അറസ്റ്റില്‍

Arrest |വിനോദസഞ്ചാരികളെ ഇതിലേ ഇതിലേ; എത്തിയത് പോലീസ്; കഞ്ചാവ് നട്ടുവളര്‍ത്തിയ കോട്ടേജ് ഉടമ അറസ്റ്റില്‍

അന്യസംസ്ഥാനത്തുനിന്നും ഒട്ടേറെ ആളുകളാണ് കോട്ടേജില്‍ താമസിക്കാനായി എത്തിയിരുന്നത്. പലരും ദിവസങ്ങളോളം താമസിച്ചാണ് നാട്ടിലേക്ക് മടങ്ങാറുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മൂന്നാര്‍: വിനോദസഞ്ചാരികള്‍ക്ക് വില്‍പ്പന നടത്താന്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് (Cannabis) നട്ടുവളര്‍ത്തിയ ഉടമ അറസ്റ്റില്‍ (arrest). മൂന്നാര്‍ (Munnar) ഇക്കാനഗറില്‍ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടനെയാണ് മൂന്നാര്‍ പോലീസ് പിടികൂടിയത്. കുറഞ്ഞ നിരക്കില്‍ മുറികള്‍ വാടയ്ക്ക് നല്‍കുന്ന ഇടമായതിനാല്‍ ലൈറ്റ് ലാന്റ് കോട്ടേജില്‍ വിനോദസഞ്ചാരികളുടെ തിരക്ക് ദിനം തോറും വര്‍ധിച്ചുവന്നിരുന്നു.

    അന്യസംസ്ഥാനത്തുനിന്നും ഒട്ടേറെ ആളുകളാണ് കോട്ടേജില്‍ താമസിക്കാനായി എത്തിയിരുന്നത്. പലരും ദിവസങ്ങളോളം താമസിച്ചാണ് നാട്ടിലേക്ക് മടങ്ങാറുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മൂന്നാര്‍ എസ്.ഐ സാഗറും സംഘവും കോട്ടേജ് സംബന്ധിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിച്ചു. സന്ദര്‍ശകരുടെ തിരക്കേറാന്‍ കാരണമെന്തെന്ന് അന്വേഷിച്ചെത്തിയ സംഘം മുറികളും പരിസരവും പരിശോധന നടത്തവെയാണ്

    അന്വേഷണത്തില്‍ കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടന് കഞ്ചാവ് വില്‍പ്പന ഉണ്ടെന്ന് കണ്ടെത്തി. പരിസരങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാസങ്ങളോളം പഴക്കമുള്ള കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതായും കണ്ടെത്തി. കോട്ടേജിന് സമീപത്തെ ഷെഡില്‍ മൂന്നുവശവും ഓടുകള്‍കൊണ്ട് മറച്ചാണ് ചെടി നട്ടുവളര്‍ത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

    Also read: Job Fraud | റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ 54കാരി അറസ്റ്റിൽ

    MDMA | കണ്ണൂർ മയക്കുമരുന്ന് കേസിൽ നൈജീരിയൻ യുവതി ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിൽ

    കണ്ണൂർ: കോടികളുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ മുഖ്യപ്രതി നിസാമിന്‍റെ കൂട്ടാളിയായ നൈജീരിയൻ യുവതി പ്രയിസ് ഓട്ടോണിയേ (22) അടക്കം മൂന്നുപേർ കൂടി അറസ്റ്റിലായി. ഒളിവിൽ കഴിഞ്ഞ മരക്കാർ കണ്ടിയിലെ ജനീസ്, അണ്ടത്തോടെ ജാബിർ എന്നിവരെയും അറസ്റ്റ് ചെയ്തതായി കണ്ണൂർ അസി. പോലീസ് കമ്മീഷണർ പി പി സദാനന്ദൻ പറഞ്ഞു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയി.

    കഴിഞ്ഞ ദിവസം എസ് ഡി പി ഐ പ്രവർത്തകനും ഭാര്യയും ഉൾപ്പടെ മൂന്നുപേർ അറസ്റ്റിലായിരുന്നു. മരക്കാകണ്ടി ചെറിയ ചിന്നപ്പന്‍റവിട സി സി അൻസാരി(35), ഭാര്യ ശബ്ന(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ഇവരുൾപ്പടെ മൂന്നുപേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാർച്ച് പതിനാറിന് അറസ്റ്റിലായ പ്രധാന പ്രതി നിസാം അബ്ദുൾ ഗഫൂറിന്‍റെ മയക്കുമരുന്ന് വിൽപന ശൃംഖലയിൽപ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടിൽ ശിഹാബിനെയും(35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

    നിസാം അബ്ദുൾ ഗഫൂറിന് പുറമെ കോയ്യോട് സ്വദേശി അഫ്സൽ, ഭാര്യ ബർക്കീസ് എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. ഒരു ഗ്രാം എംഡിഎംഎ 1500 രൂപയ്ക്കാണ് സംഘം ആവശ്യക്കാർക്ക് നൽകിയിരുന്നത്. നിസാം പൊലീസിനോട് പറഞ്ഞതാണ് ഇക്കാര്യം. ഈ കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് കണ്ണൂർ എസിപി പി.പി സദാനന്ദൻ പറഞ്ഞു. ഇവർക്ക് മയക്കുമരുന്ന് ലഭ്യമാക്കിയിരുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ബംഗളുരുവിൽ പിടിയിലായതായി റിപ്പോർട്ടുണ്ട്.
    Published by:Sarath Mohanan
    First published: