• HOME
  • »
  • NEWS
  • »
  • crime
  • »
  • വാടകയ്ക്ക് വീട് എടുത്ത് കള്ളനോട്ടടി; മുഖ്യപ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

വാടകയ്ക്ക് വീട് എടുത്ത് കള്ളനോട്ടടി; മുഖ്യപ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

മുഖ്യപ്രതി രവീന്ദ്രനൊഴികെ പത്ത് പേരെ കഴിഞ്ഞ ജൂലൈയില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു

  • Share this:
    കൂത്താട്ടുകുളം  ഇലഞ്ഞിയിൽ വീട് വാടകയ്ക്ക് എടുത്ത് കള്ള നോട്ട് നിർമ്മിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കഴി‍ഞ്ഞ ജൂലൈയിലാണ് 500 രൂപയുടെ കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

    രവീന്ദ്രനൊഴികെ പത്ത് പേർ അന്ന് പിടിയിലായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനെ പുലർച്ചെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി


    കൊല്ലം: അഞ്ചല്‍ (Anchal) തടിക്കാട്ടില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തു റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അൻസാരി- ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതെയായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു.

    കുട്ടിയെ കാണാതായതിന് പിന്നാലെ പ്രദേശത്തെ കിണറുകളും റബര്‍ തോട്ടവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മഴ മൂലം രാത്രി നിർത്തി വച്ച തിരച്ചിൽ പുലർച്ചെ പുനരാരംഭിച്ചതിനു പിന്നാലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുന്നു.
    Published by:Arun krishna
    First published: