HOME /NEWS /Crime / മാലപൊട്ടിക്കല്‍; ബെംഗളൂരു മലയാളികള്‍ അറസ്റ്റിൽ; പ്രതികളുടെ വീട്ടില്‍ നിന്ന് കള്ളനോട്ട് പിടിച്ചെടുത്തു

മാലപൊട്ടിക്കല്‍; ബെംഗളൂരു മലയാളികള്‍ അറസ്റ്റിൽ; പ്രതികളുടെ വീട്ടില്‍ നിന്ന് കള്ളനോട്ട് പിടിച്ചെടുത്തു

പ്രതികള്‍ക്കെതിരേ ബെംഗളൂരുവില്‍ 20-ലേറെ മാലപൊട്ടിക്കല്‍ കേസുകളുണ്ടെന്നും ഇരുവരും കള്ളനോട്ട് ഇടപാട് നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.

  • Share this:

    ബെംഗളൂരു: മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതികളായ രണ്ടുമലയാളികളെ ബെംഗളൂരുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബസവപുരയില്‍ വാടകവീട്ടില്‍ താമസിക്കുന്ന എ.എസ്. പ്രദീപ് (38), സനല്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 29-ന് ജെ.പി. നഗറിലെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇരുവരുടേയും അറസ്റ്റ്.

    ജനലിനടുത്തുവെച്ച സ്വര്‍ണമാല മോഷണം പോയെന്ന് ജെ.പി. നഗര്‍ സ്വദേശിയായ ശാന്തി സിദ്ധരാജുവാണ് പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരേ ബെംഗളൂരുവില്‍ 20-ലേറെ മാലപൊട്ടിക്കല്‍ കേസുകളുണ്ടെന്നും ഇരുവരും കള്ളനോട്ട് ഇടപാട് നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. പ്രതികളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 3.1 ലക്ഷത്തിന്റെ വ്യാജനോട്ടുകള്‍ കണ്ടെത്തി.

    also read : വിവാഹവേദിയില്‍ താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കാമുകൻ; താലികെട്ടാനുള്ള ശ്രമം പാളി; പിന്നാലെ അടിപിടി

    നഗരത്തില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുപറിക്കുകയായിരുന്നു പതിവ്. വീടുകളില്‍നിന്നും മോഷണം നടത്തിയിട്ടുണ്ട്.

    also read : ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് സംഘങ്ങളുടെ ഭീഷണി; ആന്ധ്രാപ്രദേശില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു

    First published:

    Tags: Arrest, Bengaluru, Chain snatcher