പത്തനംതിട്ട: പ്രഭാത സവാരിക്ക് ഇറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിച്ച് വിൽക്കുന്ന സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. തിരുവല്ല കുറ്റൂരിൽ ഒന്നര വർഷമായി വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ മിത്രമഠം കോളനി നിവാസികളായ ലെതിൻ ബാബു(33), ഭാര്യ സൂര്യമോൾ(26) എന്നിവരാണ് പിടിയിലായത്. നടക്കാൻ ഇറങ്ങുന്ന സ്ത്രീകളെ നിരീക്ഷിച്ച ശേഷം ആളില്ലാത്തതും വെളിച്ചം കുറഞ്ഞതുമായ സ്ഥലം കണ്ടെത്തി ബൈക്കിലും, നടന്നുമെത്തി മാലപൊട്ടിക്കുകയാണ് ലെതിൻ ചെയ്തിരുന്നത്. ലെതിൻ മോഷ്ടിച്ചുകൊണ്ടുവരുന്ന മാല സൂര്യമോൾ സ്വകാര്യ സ്ഥാപനത്തിൽ പണയംവെച്ച് പണം തട്ടുകയാണ് ചെയ്തിരുന്നത്.
അടുത്തിടെയായി തിരുവല്ലയിലും ചെങ്ങന്നൂരിലുമായി പ്രഭാത സവാരിക്ക് ഇറങ്ങുന്നവരുടെ മാല പൊട്ടിക്കുന്ന സംഭവം വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഒരു റൂട്ടിലെ സിസിടിവി ക്യാമറങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലം കണ്ടെത്താൻ കഴിഞ്ഞത്. തുടർന്ന് ആശാ വർക്കർമാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും സഹായത്തോടെ ദമ്പതികളുടെ വിവരം ശേഖരിക്കുകയും പൊലീസ് സ്ഥലത്തെത്തി പിടികൂടുകയുമായിരുന്നു.
നേരത്തെ രാമങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കേസിൽ ഉൾപ്പെട്ടതോടെ ലെതിനും ഭാര്യയും കുറ്റൂരിലെത്തി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മാല മോഷണം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലെതിൻ രാജ് എന്ന് പൊലീസ് പറയുന്നു. പുലർച്ചെ നടക്കാൻ ഇറങ്ങുന്ന സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഭവങ്ങൾ ഏറിയതോടെ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയുടെ നിർദേശ പ്രകാരം പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല ഡിവൈഎസ്.പി ടി രാജപ്പൻ പത്തനംതിട്ട ഡിവൈഎസ്.പി കെ സജീവ് എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. എസ്ഐമാരായ ബി രമേശൻ, അനീഷ് എബ്രഹാം, കെ രാജൻ, സന്തോഷ് കുമാർ, എസ് സിപിഒ ജോബിൻ ജോൺ, ഷഫീഖ്, വി ജെ വിജേഷ് കുമാർ, ആർ ശ്രീലാൽ, അനൂപ്, കെ എൻ ഉഷാകുമാരി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കാതടപ്പിക്കുന്ന ശബ്ദവുമായി പാഞ്ഞ കാർ പിടികൂടി; 11000 രൂപ പിഴ ഈടാക്കികൊച്ചി: കാതടപ്പിക്കുന്ന ശബ്ദം മുഴക്കി പാഞ്ഞ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കാക്കനാട് ഇന്‍ഫോ പാര്ക്കിന് സമീപത്താണ് കഴിഞ്ഞ ദിവസം നിയമവിരുദ്ധമായി ശബ്ദമുണ്ടാക്കി പാഞ്ഞ കാർ പിടികൂടിയത്. വരാപ്പുഴ സ്വദേശി വിനീത് നായരുടെ ഉടമസ്ഥതയിലുള്ള കാറാണിതെന്ന് അധികൃതർ പറയുന്നു. പിടികൂടിയ കാറിന് 11,000 രൂപ പിഴ ചുമത്തി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.
Also Read-
കഞ്ചാവ് വിൽപന പൊലീസിൽ അറിയിച്ചതിന് യുവാവിന് ക്രൂരമർദ്ദനം; 18കാരൻ പിടിയിൽമൂന്നുദിവസം മുമ്ബാണ് ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേ, കാക്കനാട് ഭാഗങ്ങളില്‍ കാര്‍ അമിത വേഗത്തിൽ ശബ്ദമുണ്ടാക്കി പാഞ്ഞത്. റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലുള്ളവരെയും നാട്ടുകാരെയും ഭീതിപ്പെടുത്തിയാണ് കാർ പാഞ്ഞത്. ഈ കാറിനെതിരെ പരാതിയുമായി നിരവധി പേര് അധികൃതരെ സമീപിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്.
നിരവധി പേർ പരാതി നൽകിയതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. എന്നാൽ ആദ്യം വാഹനം കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് പ്രദേശത്തെ സി.സി ടി.വി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഈ വാഹനം കണ്ടെത്തുകയും, നമ്പർ ഉപയോഗിച്ച് കാർ ഉടമയെ വിളിച്ചു വരുത്തുകയുമായിരുന്നു. രണ്ട് ദിവസത്തിനകം രൂപമാറ്റം വരുത്തിയ ഭാഗങ്ങള്‍ പഴയപടിയാക്കി അധികൃതരെ കാണിക്കാനും അല്ലാത്തപക്ഷം രജിസ്ട്രേഷന് റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വിനീത് നായർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.