• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | സംസ്ഥാനത്തെ വലിയ മയക്കു മരുന്നു വേട്ടകളിലൊന്ന്; രണ്ടരക്കോടിയുടെ മാരകമയക്കു മരുന്നുമായി ദമ്പതിമാർ പിടിയിൽ

Drug Seized | സംസ്ഥാനത്തെ വലിയ മയക്കു മരുന്നു വേട്ടകളിലൊന്ന്; രണ്ടരക്കോടിയുടെ മാരകമയക്കു മരുന്നുമായി ദമ്പതിമാർ പിടിയിൽ

കണ്ണൂരിൽ വിതരണം ചെയ്യാൻ പാർസാലായി മാരക ലഹരി വസ്തുകൾ വരുമെന്ന് പോലീസിന് ഇന്നലെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു

  • Share this:
കണ്ണൂർ: രണ്ടര കോടി രൂപയുടെ മാരക മയക്ക് മരുന്നുമായി ദമ്പതിമാർ പിടിയിലായി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബൽകിസ്, ഭർത്താവ് അഫ്‌സൽ എന്നിവരാണ് പിടിയിലായത്. 1950 ഗ്രാം എം ഡി എം എ, 67 ഗ്രാം ബ്രൗൺ ഷുഗർ, 7.5 ഗ്രാം ഒപിയം എന്നിവയാണ് ഇവരിൽ നിന്നും പിടികൂടിയത്. ബാംഗ്ലൂർ നിന്നു ബസിൽ പാർസലായി കൊണ്ടു വന്ന വസ്ത്രത്തിന്റെ പാക്കറ്റിൽ നിന്നാണു ലഹരി പിടി കൂടിയത്. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ നിന്നാണ് ദമ്പതിമാർ പോലീസിന്റെ വലയിലാകുന്നത്.

കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇരുപത്തിയേഴുകാരിയായ ബൽകീസ് ലഹരിക്കടത്തിലെ മുഖ്യ കണ്ണിയാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

കേരളത്തിൽ അടുത്ത കാലത്തായി വലിയ അളവിൽ എം ഡി എം എ പിടികൂടിയ കേസുകളിൽ  ഒന്നാണ് കണ്ണൂരിലേത് എന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.

കണ്ണൂരിൽ വിതരണം ചെയ്യാൻ പാർസാലായി മാരക ലഹരി വസ്തുകൾ വരുമെന്ന് പോലീസിന് ഇന്നലെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഒരു സ്ത്രീയുടെ നേതൃത്വത്തിലാണ് മയക്ക് മരുന്ന് വിതരണം എന്നും സൂചന കിട്ടിയിരുന്നു. തുടർന്നാണ് പോലീസ് വലവിരിച്ച് കാത്തിരുന്നത്. ഉച്ചയോടെ പാർസൽ ബൾക്കീസ് കൈ പറ്റിയതും പോലീസ് ഇവരെ പിടികൂടുകയായിരുന്നു. വ്യാജ അഡ്രസിലാണ് പാർസൽ ബാഗ്ലൂരുവിൽ നിന്ന് അയച്ചിരുന്നത്.

പ്രതികളെ ചോദ്യം ചെയ്താൽ കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമൊന്നാണ് പോലീസ് കരുതുന്നത്.

വാട്സപ്പ് വഴിയാണ് പ്രതികള്‍ മയക്കുമരുന്നു ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാര്‍ക്ക് കച്ചവടം ഉറപ്പിച്ചശേഷം അവര്‍ പറയുന്ന സ്ഥലത്തു ചെറു പൊതികളാക്കി വഴിയരികില്‍ ഉപേക്ഷിച്ചു പോകുന്ന രീതിയായിരുന്നു പ്രതികള്‍ സ്വീകരിച്ചു വന്നത്.

ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിക്കു പുറമെ സബ്ബ് ഇന്‍സ്പെക്ടര്‍ മഹിജന്‍, ASI മാരായ അജയന്‍, രഞ്ജിത്, സജിത്ത്, SCPO മുഹമ്മെദ്, സറീന CPO മാരായ നാസര്‍, അജിത്ത്, രാഹുല്‍, രജില്‍ രാജ് തുടങ്ങിയവരും മയക്കുമരുന്നു വേട്ടയില്‍ സംഘത്തിലുണ്ടായിരുന്നു.

മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതിയെ തിരിച്ചെത്തിക്കുന്നതിനെച്ചൊല്ലിയുളള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്

കൊല്ലം: മക്കളെ ഉപേക്ഷിച്ചുപോയ യുവതിയെ തിരിച്ചെത്തിക്കുന്നതിനെച്ചൊല്ലിയുണ്ടായ ഒത്തുതീർപ്പ് ചർച്ച കൈയ്യാങ്കളിയിൽ അവസാനിച്ചു. ഏറ്റുമുട്ടലിൽ മൂന്നുപേർക്ക് പരിക്കേറ്റു. കൊല്ലം പോളയത്തോട്ടിൽ രാത്രി 11 മണിയോടെയാണ് അക്രമമുണ്ടായത്. കൊട്ടിയം തഴുത്തലയിൽ താമസിക്കുന്ന പോളയത്തോട് വയലിൽത്തോപ്പിൽ സലിം (54), സഹോദരീപുത്രൻ പോളയത്തോട് പുതുവൽപ്പുരയിടത്തിൽ മുഹമ്മദ് തസ്‌ലീക് (28), എതിർ സംഘത്തിൽപ്പെട്ട ആലുംമൂട് നിഷാദ് മൻസിലിൽ നിഷാദ് (31) എന്നിവർക്കാണ് പരിക്കേറ്റത്.

സലിമിന്റെ മകൾ ചന്ദനത്തോപ്പ് സ്വദേശിയായ അൻസറിനൊപ്പം താമസിക്കുന്നതിനെച്ചൊല്ലി മാസങ്ങളായി നടക്കുന്ന തർക്കങ്ങളാണ് ശനിയാഴ്ച അക്രമത്തിൽ കലാശിച്ചത്. സലിമിന്റെ മകൾ പത്തും അഞ്ചും വയസ്സുള്ള രണ്ടുമക്കൾക്കൊപ്പം കൊട്ടിയത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. പിന്നീട്‌ മകൾ അൻസറിനൊപ്പം താമസമാക്കി. ബന്ധുക്കൾ ഇടപെട്ടാണ് യുവതിയെ തിരികെ വീട്ടിലെത്തിച്ചത്. അഞ്ചുമാസംമുൻപ്‌ വീണ്ടും ഇവരെ കാണാതായി. ഇതുസംബന്ധിച്ച് കൊട്ടിയം പോലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.

Also Read- Fratricide സ്വത്തുതർക്കം; ബിസിനസുകാരനായ അനുജൻ കാഞ്ഞിരപ്പള്ളിയിൽ ജ്യേഷ്ഠന്റ വെടിയേറ്റു മരിച്ചു

ഇവർ അൻസറിനൊപ്പമുണ്ടെന്ന് രണ്ടുമാസം മുൻപാണ് വീട്ടുകാർ അറിയുന്നത്. ഇരുകൂട്ടരും ഇതെച്ചൊല്ലി തമ്മിൽ വാക്കുതർക്കങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച വിഷയങ്ങൾ സംസാരിച്ചുതീർക്കാനായി സലിമിനെയും തസ്‌ലീകിനെയും അൻസർ പോളയത്തോട് ജങ്ഷനിലേക്ക് വിളിച്ചുവരുത്തിയശേഷം ആക്രമിക്കുകയായിരുന്നു. തസ്‌ലീക്കിന് തലയ്ക്കും കഴുത്തിലും കൈകളിലും വെട്ടേറ്റിട്ടുണ്ട്. സലിമിന്റെ മുതുകിലും കാലിലുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അക്രമത്തിൽ പരിക്കേറ്റ നിഷാദ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഞായറാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സലിമിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
Published by:Anuraj GR
First published: