• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം; ഉറങ്ങിക്കിടന്ന ദമ്പതികളെ യുവാവ് കോടാലികൊണ്ട് വെട്ടിക്കൊന്നു

ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം; ഉറങ്ങിക്കിടന്ന ദമ്പതികളെ യുവാവ് കോടാലികൊണ്ട് വെട്ടിക്കൊന്നു

ഗുരുതരമായി പരുക്കേറ്റ ഇവരുടെ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • Last Updated :
  • Share this:
    ഗുംല: ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ദമ്പതികളെ വീട്ടുജോലിക്കാരന്‍ കോടാലികൊണ്ട് വെട്ടികൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. റിച്ചാര്‍ഡ്, മെലനി മിന്‍സ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഇവരുടെ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ദമ്പതികളുടെ മകനാണ് സംഭവം മറ്റുള്ളവരെ അറിയിച്ചത്. വീട്ടില്‍ സഹായത്തിനെത്തിയിരുന്ന സത്യേന്ദ്രയാണ് കൊലപാതകം നടത്തിയതെന്ന് മകന്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിയായ സത്യേന്ദ്ര ലക്‌റയെ അറസ്റ്റ് ചെയ്തു.

    Also Read-അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; ഭര്‍ത്താവ് ഭാര്യയെ കുത്തി വീഴ്ത്തി

    ഏതാനും ദിവസം മുമ്പ് ഭക്ഷണത്തെ ചൊല്ലി റിച്ചാര്‍ഡ് മിന്‍സുമായി പ്രതി വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് കുടുംബത്തെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി സത്യേന്ദ്ര ലക്ര പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതി മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: