ഇന്റർഫേസ് /വാർത്ത /Crime / ഇടുക്കിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; ദമ്പതികൾ മരിച്ചു

ഇടുക്കിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; ദമ്പതികൾ മരിച്ചു

11 വയസ്സുള്ള പെൺകുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആൺകുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിൽ

11 വയസ്സുള്ള പെൺകുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആൺകുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിൽ

11 വയസ്സുള്ള പെൺകുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആൺകുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിൽ

  • Share this:

ഇടുക്കി കഞ്ഞിക്കുഴിയിൽ കട ബാദ്ധ്യത മൂലം ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിൽ കുടുംബനാഥൻ ബിജുവും ഭാര്യ ടിന്റുവും മരിച്ചു. ഇവരുടെ മൂന്ന് കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇടുക്കി കഞ്ഞിക്കുഴി പുന്നയാർ കാരാടിയിൽ ബിജു, ടിന്റു ദമ്പതികളാണ് വിഷം കഴിച്ച് മരിച്ചത്. ഇവരോടൊപ്പം 11 വയസ്സുള്ള പെൺകുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആൺകുട്ടികൾക്കും വിഷം നൽകിയിരുന്നെങ്കിലും ഇവരുടെ ജീവൻ നഷ്ടപ്പെട്ടില്ല. ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Also Read- അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് നാല് വയസുകാരൻ മരിച്ചു

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു മണിയോടെ 11 വയസുള്ള പെൺകുട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുമ്പോഴാണ് അയൽവാസികൾ അറിയുന്നത്.

കഞ്ഞിക്കുഴി പൊലീസിൽ അറിയിച്ച ശേഷം ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ഉപ്പുവെള്ളം നൽകി കുട്ടികളെ ഛർദ്ദിപ്പിക്കുകയായിരുന്നു. ബിജുവിന്റെയും ടിന്റുവിന്റെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

First published:

Tags: Idukki, Kerala news