• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder Case | ഭാര്യ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത നീക്കാൻ പോലീസ്

Murder Case | ഭാര്യ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത നീക്കാൻ പോലീസ്

വിദേശത്തായിരുന്ന സുദീഷ് നാട്ടിലെത്തിയത് രണ്ട് മാസം മുൻപ് ആണ്. നഴ്സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു

  • Last Updated :
  • Share this:
കോട്ടയം: അയർകുന്നത്ത്  ഭാര്യയെയും ഭർത്താവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അയർക്കുന്നം  പഞ്ചായത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അയർക്കുന്നം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പതിക്കൽത്താഴെ സുദീഷ് (36), ഭാര്യ ടിൻ്റു (33) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാട്ടുകാർ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.  സംഭവത്തെ തുടർന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

മരിച്ച ടിൻ്റുവിൻ്റെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. കട്ടിലിന് താഴെയായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം തുണികളിട്ട് മൂടിയ നിലയിൽ ആണ് കാണപ്പെട്ടത് എന്ന് അയർക്കുന്നം പൊലീസ് വ്യക്തമാക്കി. സുദീഷിനെ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. സുദീഷിന്റെ ഇരുകൈകളിലെയും ഞരമ്പ് മുറിച്ച നിലയിൽ ആയിരുന്നു.

വിദേശത്തായിരുന്ന സുദീഷ് നാട്ടിലെത്തിയത് രണ്ട് മാസം മുൻപ് ആണ്. നഴ്സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരും തമ്മിൽ  പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന്  ബന്ധുക്കൾ പൊലീസിന് പ്രാഥമികമായി മൊഴിനൽകിയിട്ടുണ്ട്. മറ്റ് സാധ്യതകളും പൊലീസ് അന്വേഷിച്ചു വരികയാണ്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ,  കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാർ  എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കേസിൽ കൃത്യമായ വിവരങ്ങൾ പറയാനാകൂ എന്നാണ്  മൃതദേഹങ്ങൾ കണ്ട ശേഷം ജില്ലാ പോലീസ് മേധാവി ഡി ശിൽപ മാധ്യമങ്ങളോട് പ്രതികരിച്ചത്. അയർകുന്നം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ദുരൂഹത തുടരുന്നതിനാൽ ഫോറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹം പുറത്തു കൊണ്ടു പോകും.

ഇൻക്വസ്റ്റ് നടപടികൾ നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൈമാറാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം പരിശോധനയിലൂടെ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരാൻ ആണ് പൊലീസ് നീക്കം നടത്തുന്നത്. ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നടത്തുന്ന പ്രാഥമിക വിലയിരുത്തൽ. ശരീരത്തിൽ മറ്റു കാര്യമായ മുറിവുകൾ ഒന്നും ഇല്ല എന്നും പൊലീസ് വിലയിരുത്തുന്നു.

Also Read- മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

ദമ്പതിമാർക്കിടയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ബന്ധുക്കൾ മൊഴി നൽകിയതോടെയാണ് പൊലീസ് മറ്റ് സംഭവങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.  നിലവിൽ കൊലപാതക സാധ്യത ഒന്നും ഇല്ല എന്ന് പോലീസ് കരുതുന്നുണ്ട് എങ്കിലും അന്വേഷണം നടത്തി  ദുരൂഹത പൂർണ്ണമായും ഒഴിവാക്കാൻ ആണ് പൊലീസ് ശ്രമം. അതുകൊണ്ടുതന്നെയാണ് ജില്ലാ പോലീസ് മേധാവി ഡി ശില്പ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ തന്നെ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കൂടി നിർദ്ദേശങ്ങൾ അനുസരിച്ച് ആയിരിക്കും തുടരന്വേഷണം നടത്തുക. രാവിലെ നാട്ടുകാർ വിവരമറിഞ്ഞതോടെ വാർഡ് മെമ്പറെ അറിയിക്കുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പർ ആണ് പോലീസിനെ വിവരം അറിയിച്ചത്. വൈകാതെ വിഷയത്തിൽ അന്തിമമായ വ്യക്തത കൊണ്ടുവരാനാണ് പോലീസ് നീക്കം നടത്തുന്നത്.
Published by:Anuraj GR
First published: