നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടിൽ അഴ കെട്ടുന്നതിനിടെ പാലക്കാട്ടെ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

  വീട്ടിൽ അഴ കെട്ടുന്നതിനിടെ പാലക്കാട്ടെ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

  ഉച്ചയോടെ വീട്ടിലെത്തിയ മകനാണ് മാതാപിതാക്കൾ  വീട്ടുമുറ്റത്ത് ഷോക്കേറ്റ് കിടക്കുന്നത് കാണുന്നത്

  മരിച്ച സുരേഷ്, ഭാര്യ സുഭദ്ര

  മരിച്ച സുരേഷ്, ഭാര്യ സുഭദ്ര

  • Share this:
  പാലക്കാട് ആലത്തൂർ സ്വദേശികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്. വീട്ടിൽ അഴ കെട്ടുന്നതിനിടെയാണ് അപകടം. അലൂമിനിയം കമ്പി ഉപയോഗിച്ച് അഴകെട്ടുന്നതിനിടെ ഇരുവർക്കും ഇലക്ട്രിക് വയറിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

  ഷോക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെയും സുഭദ്രയെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപത്തെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട് പൊളിഞ്ഞ് കിടക്കുന്നതിനാൽ താല്ക്കാലിക ഷെഡ്ഡിലാണ് ഇവർ താമസിച്ചിരുന്നത്. ഇന്ന് പന്ത്രണ്ടരയോടെ വീട്ടമുറ്റത്ത് അഴകെട്ടുന്നതിനായി സുരേഷ് ശ്രമം നടത്തുമ്പോഴാണ് അപകടമുണ്ടായത്.

  കമ്പിയുടെ ഒരറ്റം മരത്തിലും  രണ്ടാമത്തെയറ്റം കഴുക്കോലിലുമാണ് ശ്രമിച്ചത്. കഴുക്കോലിൽ കമ്പി കെട്ടുന്നതിനിടെ ഫ്യൂസ് വയറിൽ കുടുങ്ങി ഷോക്കേൽക്കുകയായിരുന്നു. സംഭവസമയം വീട്ടിൽ ഇവർ മാത്രമാണുണ്ടായിരുന്നത്. ഉച്ചയോടെ വീട്ടിലെത്തിയ മകനാണ് മാതാപിതാക്കൾ  വീട്ടുമുറ്റത്ത് ഷോക്കേറ്റ് കിടക്കുന്നത് കാണുന്നത്.

  മകൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആലത്തൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. പതിനഞ്ചുകാരനായ സുജിത് മകനാണ്.

  പഴമ്പാലക്കോട് തട്ടുകട നടത്തിയാണ് സുരേഷ് ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. സുരേഷിൻ്റെയും സുഭദ്രയുടെയും അപ്രതീക്ഷിത  മരണത്തിൽ നാടാകെ ദുഃഖത്തിലാണ്. കുറച്ചു നാളായി വീട് തകർന്ന് കിടക്കുന്നതിനാൽ താലക്കാലിക ഷെഡിലായിരുന്നു താമസം.
  Published by:user_57
  First published:
  )}