• HOME
  • »
  • NEWS
  • »
  • crime
  • »
  • ചേർത്തലയിൽ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു; ദേഹത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപിച്ചതെന്ന് നി​ഗമനം

ചേർത്തലയിൽ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു; ദേഹത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപിച്ചതെന്ന് നി​ഗമനം

വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍, തറയില്‍ പായ വിരിച്ച് കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ആലപ്പുഴ ചേര്‍ത്തലയില്‍ (Cherthala) ദമ്പതികളെ (Couple) ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി (Found dead). മായിത്തറ സ്വദേശികളായ ഭാഗ്യസദനത്തില്‍ ഹരിദാസ്, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്. ഇവര്‍ ദേഹത്ത് വയര്‍ ചുറ്റി സ്വയം ഷോക്കേല്‍പിച്ചതാണെന്നാണ് സംശയിക്കപ്പെടുന്നത്.അർത്തുങ്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബിഎസ്എൻഎൽ മുൻ ജീവനക്കാരനാണ് ഹരിദാസ്.

    വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍, തറയില്‍ പായ വിരിച്ച് കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇരുവരുടെയും ദേഹത്ത് വയര്‍ ചുറ്റിയിട്ടുണ്ട്. സ്വിച്ച് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവ സമീപത്ത് കണ്ടെത്തിയിട്ടുണ്ട്.

    Also Read- ദുരഭിമാനക്കൊല; മുസ്‌ലിം യുവതിയെ വിവാഹംചെയ്ത ദലിത് യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു

    ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നും ഇവര്‍ക്കുണ്ടായിരുന്നില്ല എന്നാണ് വിവരം. ഭാഗ്യ ആണ് ഏകമകള്‍. ഭാഗ്യയെയും അടുത്തബന്ധുക്കളില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

    തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ‌; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം


    തിരുവനന്തപുരം: തമ്പാനൂരിലെ (Thampanoor) ഹോട്ടലിൽ (Hotel) സിവിൽ പൊലീസ് ഓഫീസറെ (CPO) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് (Suicide) കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

    വെള്ളിയാഴ്ച പുലർച്ചെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാരാണ് പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം മാരായമുട്ടം പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഹോട്ടൽ മുറിയിൽ സജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

    Also Read- മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു; മോഷ്ടാക്കളില്‍ ഒരാള്‍ മരിച്ചു

    നെയ്യാറ്റിൻകര സ്റ്റേഷനിലെ സിഐ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനം നിമിത്തമാണ് സജി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. സജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Arun krishna
    First published: