HOME » NEWS » Crime » COUPLE HAILING FROM MANGALURU STABBED TO DEATH IN AUCKLAND AA

മംഗളൂരു സ്വദേശികളായ ദമ്പതികൾ ഓക്‌ലൻഡിൽ കുത്തേറ്റ് മരിച്ചു; മകന് ഗുരുതര പരിക്ക്

ദമ്പതികളായ എലിസബത്തിനെയും ഹെർമൻ ബംഗേരയെയും കൊലപ്പെടുത്തിയ കേസിൽ ഒരാൾക്കെതിരെ കേസെടുത്തു.

News18 Malayalam | news18-malayalam
Updated: April 1, 2021, 1:01 PM IST
മംഗളൂരു സ്വദേശികളായ ദമ്പതികൾ ഓക്‌ലൻഡിൽ കുത്തേറ്റ് മരിച്ചു; മകന് ഗുരുതര പരിക്ക്
ഹെർമൻ ബംഗേരയും ഭാര്യ എലിസബത്തും
  • Share this:
മംഗളൂരു: ന്യൂസിലാൻഡിലെ ഓക്‌ലൻഡിൽ മംഗളൂരു സ്വദേശികളായ ദമ്പതികൾ കുത്തേറ്റ് മരിച്ചു. 2007ൽ ഓക്‌ലൻഡിലേക്ക് കുടിയേറിയ മംഗലൂരുവിലെ ബൽമട്ട സ്വദേശികളായ ഹെർമൻ ബംഗേര (60), ഭാര്യ എലിസബത്ത് (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സീലിനെ (25) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ സീലിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഘർഷത്തിനിടെ ഇടപെടാൻ ശ്രമിച്ച വഴിയാത്രക്കാരനെന്ന് കരുതുന്ന മറ്റൊരു വ്യക്തിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദമ്പതികളായ എലിസബത്തിനെയും ഹെർമൻ ബംഗേരയെയും കൊലപ്പെടുത്തിയ കേസിൽ ഒരാൾക്കെതിരെ കേസെടുത്തു. കൊലപാതകശ്രമം, രണ്ട് കൊലപാതകക്കുറ്റങ്ങൾ എന്നിവയാണ് 29കാരനായ പ്രതിയ്ക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ഓക്‌ലൻഡ് ആശുപത്രിയിൽ ഇയാൾ പോലീസ് കാവലിൽ ചികിത്സയിലാണ്. യുവാവിൻ്റെ പേരു വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്നും വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച സൂചനകൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ചോദ്യം ചെയ്യൽ അടക്കമുള്ള അന്വേഷണ നടപടികൾ തുടരുകയാണ്.

Also Read രജനീകാന്തിന്​ ദാദ സാഹേബ്​ ഫാൽക്കേ പുരസ്​കാരം

എലിസബത്ത് ബംഗേര ഓക്‌ലൻഡ് സർവകലാശാലയിലും ഹെർമൻ ഫിഷർ & പേയ്ക്കൽ ഹെൽത്ത് കെയറിലുമാണ് ജോലി ചെയ്തിരുന്നത്. ഇരട്ട കൊലപാതകത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്. ദുരന്തത്തിൽ ഉൾപ്പെട്ട വ്യക്തികൾക്കും അറസ്റ്റിലായ വ്യക്തിയ്ക്കും പരസ്പരം അറിയാമെന്നും ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ഓക്‌ലൻഡിലെ ഒരു ഡിറ്റക്ടീവ് ഇൻസ്പെക്ടർ വ്യക്തമാക്കിയതായി ചില റിപ്പോർട്ടുകളുണ്ട്.

Also Read 'മുഖ്യമന്ത്രി പിണറായി ഭീരു; എനിക്ക് ഒരു ബോംബിനെക്കുറിച്ചും അറിയില്ല': രമേശ് ചെന്നിത്തല

ഓക്‌ലൻഡിലേയ്ക്ക് കുടിയേറുന്നതിന് മുമ്പ് മുംബൈയിലെ ഒരു സ്കൂളിൽ അഡ്മിനിസ്ട്രേറ്ററായിരുന്നു ഹെർമൻ. മുംബൈയിലെ ഗോദ്‌റെജ് കമ്പനിയിൽ ജോലി ചെയ്തിരുന്ന എലിസ ഹെർമനെ വിവാഹം കഴിച്ച ശേഷം ഗോവയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ മകന് മികച്ചതും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുന്നതിനായാണ് 2007 ൽ ദമ്പതികൾ ന്യൂസിലൻഡിലേക്ക് കുടിയേറിയത്. 2014 ൽ മകന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ച ഫോട്ടോ ഹെർമൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.

ദമ്പതികളുടെ മകനായ സീൽ അടുത്ത ദിവസങ്ങളിൽ മാതാപിതാക്കളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ഈ വിഷയത്തിൽ മാതാപിതാക്കളും മകനും തമ്മിൽ ചില സംഘർഷങ്ങളുണ്ടായതായും പറയപ്പെടുന്നു.

യുഎസിലെ ഓക്ലഹോമയിൽ അടുത്തിടെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരകളിൽ ഒരാളുടെ ഹൃദയം പുറത്തെടുത്ത് പാചകം ചെയ്ത് കഴിച്ചതായി വെളിപ്പെടുത്തിയിരുന്നു. അയൽവാസിയായ സ്ത്രീയെയാണ് ഇയാൾ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് ഭക്ഷണമാക്കി കഴിച്ചത്. ഹൃദയം ഉരുളക്കിഴങ്ങും ചേർത്ത് പാചകം ചെയ്ത ഇയാൾ മറ്റ് രണ്ടു പേർക്കും കൂടി നൽകുകയായിരുന്നു. ഇവരെയാണ് ഇയാൾ പിന്നീട് കൊലപ്പെടുത്തിയതെന്ന് ന്യൂസ് ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായ സംഭവം റഷ്യയിലും റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് പേരെ കൊലപ്പെടുത്തിയതിന് ശേഷം അവരുടെ മാംസം പാചകം ചെയ്ത് ഭക്ഷിച്ച സീരിയിൽ കില്ലർ എഡ്വേർഡ് സെലൻസേവിക്ക് അടുത്തിടെയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
Published by: Aneesh Anirudhan
First published: April 1, 2021, 10:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories