നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Honey Trap| സെക്സ് ചാറ്റും വീഡിയോയും വഴി ദമ്പതികൾ ഒരു വർഷത്തിനിടെ 'തേൻകെണി'യിൽ വീഴ്ത്തിയത് 300 പേരെ; തട്ടിയത് 20 കോടി രൂപ

    Honey Trap| സെക്സ് ചാറ്റും വീഡിയോയും വഴി ദമ്പതികൾ ഒരു വർഷത്തിനിടെ 'തേൻകെണി'യിൽ വീഴ്ത്തിയത് 300 പേരെ; തട്ടിയത് 20 കോടി രൂപ

    ഫോൺ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് ചാറ്റിലും മറ്റും പങ്കെടുക്കാമെന്ന് ആദ്യം ഇവർ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. പിന്നീട് ഇവരുമായി വാട്സാപ്പ് വീഡിയോ കോളും മറ്റും വിളിക്കുകയും നഗ്നഭാഗങ്ങൾ കാട്ടാനും സ്വയംഭോഗം ചെയ്യാനും ആവശ്യപ്പെടും. ഈ വിഡിയോ റെക്കോർഡ് ചെയ്താണ് പിന്നീട് ബ്ലാക്ക് മെയിലിന് ഉപയോഗിക്കുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ലഖ്നൗ: യുപിയിലെ ഗാസിയാബാദില്‍ (Ghaziabad) ഹണിട്രാപ്പ് (Honey Trap) നടത്തി ദമ്പതികൾ ഒരു വർഷത്തിനിടെ തട്ടിയെടുത്തത് 20 കോടി രൂപ. സെക്സ് ചാറ്റുകളും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച ശേഷം ഇവർ ഒരു വർഷത്തിനിടെ കുടുക്കിയത് 300ഓളം പുരുഷന്മാരെയാണെന്ന് പൊലീസ് പറയുന്നു. ബിസിനസുകാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമാണ് ഇവരുടെ വലയിൽ വീണത്.

      യോഗേഷ്- സപ്ന ഗൗതം ദമ്പതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ തേൻകെണിയിൽ കുരുക്കി പണം തട്ടിയെടുത്തത്. മുപ്പതോളം സ്ത്രീകളുടെ സഹായത്തോടെയാണ് സംഘം തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മുന്നൂറോളം പേരിൽ നിന്ന് 20 കോടി രൂപ ഒരു വർഷത്തിനും ദമ്പതികൾ സ്വന്തമാക്കിയെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ദമ്പതികളും സംഘവുമായി ബന്ധമുള്ള മൂന്നുപേരും ഗാസിയാബാദ് രാജ് നഗറിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് അറസ്റ്റിലായത്.

      ''സപ്നയും ഭർത്താവും വലിയ ആസൂത്രണത്തോടെയാണ് തട്ടിപ്പ് നടത്തിയത്. സപ്നയാണ് വെബ്സൈറ്റുകളിൽ പുതിയ ഐഡി ഉണ്ടാക്കുകയും പുരുഷന്മാരുമായി ചാറ്റിങ്ങ് നടത്തുകയും ചെയ്തിരുന്നത്. മറ്റ് സ്ത്രീകളെ എങ്ങനെ പുരുഷന്മാരെ ഹണിട്രാപ്പിൽപെടുത്താമെന്ന് ക്ലാസ് എടുത്തിരുന്നതും സപ്നയാണ്. ഇരകൾ ഫോൺ വിളിക്കുന്ന ലൊക്കേഷൻ കണ്ടുപിടിക്കുന്നതും ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുപിടിക്കുന്നതും മറ്റും ഭർത്താവ് യോഗേഷിന്റെ ജോലിയാണ്. ''- ഗാസിയാബാദിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

      Also Read- Murder| ഗര്‍ഭിണിയായ ഭാര്യയെയും പ്രതിശ്രുത വധുവിനെയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; കേണലായിരുന്ന 40കാരന്‍ അറസ്റ്റില്‍

      ''വെബ്സ്റ്റിൽ (സ്ട്രിപ് ചാറ്റ്) ഒരാൾ 234 രൂപയാണ് ചെലവിടേണ്ടിയിരുന്നത്. ഇതിൽ പകുതി പണം വെബ്സൈറ്റിനും പകുതി ദമ്പതികൾക്കുമായിരുന്നു. സെക്സ് ചാറ്റ് അടക്കമുള്ള സേവനങ്ങളാണ് വെബ്സൈറ്റ് വഴി നൽകിയിരുന്നത്''- പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

      ഫോൺ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് ചാറ്റിലും മറ്റും പങ്കെടുക്കാമെന്ന് ആദ്യം ഇവർ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. പിന്നീട് ഇവരുമായി വാട്സാപ്പ് വീഡിയോ കോളും മറ്റും വിളിക്കുകയും നഗ്നഭാഗങ്ങൾ കാട്ടാനും സ്വയംഭോഗം ചെയ്യാനും ആവശ്യപ്പെടും. ഈ വിഡിയോ റെക്കോർഡ് ചെയ്താണ് പിന്നീട് ബ്ലാക്ക് മെയിലിന് ഉപയോഗിക്കുന്നത്.

      രാജ്കോട്ടിലെ ഒരു കമ്പനിയിലെ  ജീവനക്കാരൻ ഗാസിയാബാദിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ പണം കൈമാറിയെന്ന് കാട്ടി ഒരു ചാർട്ടേഡ് അക്കൗണ്ട് പൊലീസിനെ സമീപിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിനും ഒടുവിലാണ് വൻ തട്ടിപ്പിനെ കുറിച്ച് പുറംലോകം അറിഞ്ഞത്.

      English Summary: A couple from Ghaziabad honey-trapped and exhorted crores of rupees from hundreds of businessmen and senior working professionals by blackmailing them with their intimate photos and videos of sex chats, the police has said. The couple, identified as Yogesh and Sapna Gautam, extorted money from affluential people from across the country for over a year and later even had close to 30 women helping them in the alleged crime.
      Published by:Rajesh V
      First published:
      )}