HOME » NEWS » Crime » COUPLE KILL 17 YEAR OLD NIECE TO HIDE RAPE ATTEMPT BY HUSBAND

പീഡനശ്രമം പുറത്തു പറയാതിരിക്കാൻ 17കാരിയായ ബന്ധുവിനെ കൊലപ്പെടുത്തി; ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ

ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ തലയിൽ ഇരുമ്പു ദണ്ഡ് കൊണ്ട് അടിക്കുകയായിരുന്നു. തലയിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങിയതോടെ ഒരു ബ്ലാങ്കറ്റ് ഉപയോഗിച്ച് കുട്ടിയെ പൊതിഞ്ഞു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: November 3, 2020, 8:26 AM IST
പീഡനശ്രമം പുറത്തു പറയാതിരിക്കാൻ 17കാരിയായ ബന്ധുവിനെ കൊലപ്പെടുത്തി; ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ
Murder
  • Share this:
ന്യൂഡൽഹി: ഭർത്താവ് നടത്തിയ ബലാത്സംഗശ്രമം പുറത്തുവരാതിരിക്കാന്‍ അയാൾക്കൊപ്പം ചേർന്ന് സഹോദരിപുത്രിയെ കൊലപ്പെടുത്തി 45കാരി. ഡൽഹിയിലെ നന്ദഗിരിയിലാണ് ഞെട്ടിക്കുന്ന സംഭവം. പതിനേഴുകാരിയായ പെൺകുട്ടിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ വക്കീൽ പോഡർ (51) എന്നയാളും ഇയാളുടെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്.

Also Read-കാബൂൾ സര്‍വകലാശാല വെടിവയ്പ്: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു; വിദ്യാര്‍ഥികളുടെ ചോരയ്ക്ക് പകരം വീട്ടുമെന്ന് അഫ്ഗാൻ പ്രസിഡന്‍റ്

റിക്ഷാത്തൊഴിലാളിയാണ് പോഡർ. ഇയാളുടെ ഭാര്യയുടെ തൊഴിൽ ഭിക്ഷാടനവും. പഠനത്തിനായാണ് കൊല്ലപ്പെട്ട പെൺകുട്ടി ഇവർക്കൊപ്പം താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് തഹ്രിപുർ മേഖലയിലെ ഇവരുടെ വീട്ടിൽ നിന്നും അഴുകിത്തുടങ്ങിയ നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. തുടർന്ന നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

Also Read-ഓസ്ട്രിയയിൽ ഭീകരാക്രമണം; ജൂത ദേവാലയത്തിന് അടുത്തടക്കം ആറിടത്ത് വെടിവെയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ ഒക്ടോബർ 23 മുതലാണ് പെൺകുട്ടിയെ കാണാതാകുന്നത്. പോഡറിന്‍റെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം ലഭിക്കുന്നത്. പോഡറിനെയും കാണാനില്ലെന്ന് വ്യക്തമായതോടെയാണ് സംശയം ദമ്പതിമാരിലേക്ക് തന്നെ നീണ്ടത്.' പ്രാഥമിക അന്വേഷണത്തിൽ ഒക്ടോബർ 23ന് രാവിലെ അഞ്ചരയോടെ ഭിക്ഷാടനത്തിനായ വീടു വിട്ടിറങ്ങിയെന്നാണ് പോഡറിന്‍റെ ഭാര്യ പറഞ്ഞത്. ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി ഉണ്ടായിരുന്നില്ല. ഭർത്താവിനോട് തിരക്കിയപ്പോൾ അവളെ ഗസീയാബാദിലെ അനാഥാലയത്തിലാക്കി എന്നാണ് പറഞ്ഞത്' സ്ത്രീയുടെ മൊഴി അനുസരിച്ച് പൊലീസ് പറയുന്നു.

Also Read-പാകിസ്ഥാനിൽ 13 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി 44കാരൻ വിവാഹം ചെയ്തു

തുടരന്വേഷണത്തിൽ പോഡറിനെയും ഒക്ടോബർ 23 മുതൽ കാണാനില്ലെന്ന് വ്യക്തമായി. ഗസീയബാദിലെ അനാഥാലയത്തിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പെണ്‍കുട്ടി അവിടെയെത്തിയിട്ടില്ലെന്നും തെളിഞ്ഞു. തുടർന്നാണ് ദമ്പതികളെ കേന്ദ്രീകരിച്ച് തന്നെ അന്വേഷണം തുടർന്നത്. പോഡറിന് പെൺകുട്ടിയോട് അരുതാത്ത താത്പ്പര്യം ഉണ്ടായിരുന്നത് സംബന്ധിച്ച് അയല്‍വാസികളിൽ നിന്നും പൊലീസിന് സൂചന ലഭിച്ചു. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇക്കാര്യം ഭാര്യയ്ക്കും അറിയാമായിരുന്നുവെന്നുമുള്ള വിവരവും ഇതോടെ പുറത്തു വന്നു.

Also Read-രണ്ട് വർഷത്തിനു മുമ്പ് മരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു; ചീഞ്ഞ ശരീരം കണ്ടെത്തിയത് സ്വന്തം മുറിയിലെ വസ്ത്ര കൂമ്പാരത്തിൽ നിന്ന്

തുടർന്ന് പോഡാറിന്‍റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ ബീഹാറിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതതോടെ കൊലപാതക വിവരങ്ങൾ പുറത്തുവന്നു. 'ഒരു മാസം മുമ്പ് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കുട്ടി ഇതിനെ എതിർത്തു. ഭാര്യ വിവരം അറിഞ്ഞത് പ്രശ്നങ്ങൾ സൃഷ്ടിച്ചു. പെണ്‍കുട്ടിയെ തിരികെ ഗ്രാമത്തിലേക്ക് മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും പഠനം പൂർത്തിയാക്കണമെന്നറിയിച്ച് കുട്ടി പോകാൻ തയ്യാറായില്ല... വിഷയത്തിൽ ഭാര്യയുമായി പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു' പോഡാർ മൊഴി നൽകി.

Also Read-പീഡനശ്രമം എതിർത്ത യുവതിക്ക് നേരെ ആസിഡ് ആക്രമണം; നാല് യുവാക്കൾ പൊലീസ് പിടിയിൽ

തുടർന്ന് ഒക്ടോബർ 23ന് ദേഷ്യത്തില്‍ ഭാര്യ തന്നെയാണ് പെൺകുട്ടിയെ കൊല്ലാനുള്ള നിർദേശം നല്‍കിയത്. കൊലപാതകം നടത്താൻ ഇയാളെ നിയോഗിച്ച ശേഷം വീടിന് പുറത്ത് ഇവർ കാവൽ നിന്നതായും ഇയാൾ പറഞ്ഞു. അകത്ത് കടന്ന പോഡർ, ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ തലയിൽ ഇരുമ്പു ദണ്ഡ് കൊണ്ട് അടിക്കുകയായിരുന്നു. തലയിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങിയതോടെ ഒരു ബ്ലാങ്കറ്റ് ഉപയോഗിച്ച് കുട്ടിയെ പൊതിഞ്ഞു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടർന്ന് മൃതദേഹം ഒരു പെട്ടിയിലാക്കി സൂക്ഷിച്ചു. ഇത് ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വീട്ടിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു.

Also Read-തടവുകാരിയെ ചൂഷണം ചെയ്ത് ലൈംഗിക വേഴ്ച; സഹപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു; ജയിൽ ഓഫീസർ അറസ്റ്റിൽ

കുറച്ച് ദിവസം വീട് വിട്ടു നിന്നശേഷം തിരികെ വന്ന പുതിയ കഥ മെനയാം എന്ന ആശയത്തോടെ ഇവർ വീട് വിട്ട് മാറിനിൽക്കുകയും ചെയ്തു. എന്നാൽ സംഗതികൾ ഇവരുടെ കൈവിട്ട് പോവുകയും ഇരുവരും അറസ്റ്റിലാവുകയുമായിരുന്നു. ഭിന്നശേഷിക്കാരിയാണ് പോഡറുടെ ഭാര്യ. കൊലപാതകത്തിനായി ഉപയോഗിച്ച ഇരുമ്പ് ദണ്ഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Published by: Asha Sulfiker
First published: November 3, 2020, 8:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories