HOME /NEWS /Crime / Custody Death | തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷ് അടക്കം സദാചാര അക്രമണം നടത്തിയെന്ന് ദമ്പതികൾ

Custody Death | തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷ് അടക്കം സദാചാര അക്രമണം നടത്തിയെന്ന് ദമ്പതികൾ

സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു

സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു

പത്തോളം പേര്‍ തടഞ്ഞുവച്ച് മർദിച്ചുവെന്നും മുക്കാല്‍ മണിക്കൂറോളം ഉപദ്രവിച്ചുവെന്നും പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയതെന്നും ദമ്പതികൾ പറഞ്ഞു.

  • Share this:

    തിരുവനന്തപുരം: തിരുവല്ലത്ത് (Thiruvallam) പൊലീസ് കസ്റ്റഡിയിലിരിക്കെ (custody) മരിച്ച തിരുവല്ലം നെല്ലിയോട് മേലേ ചരുവിള പുത്തൻവീട്ടിൽ സുരേഷ് കുമാറിന്റെ (40) നേതൃത്വത്തിൽ സദാചാര ആക്രമണത്തിന് വിധേയമായതായി ദമ്പതികൾ (couple). ഞായറാഴ്ച തിരുവല്ലം ജഡ്ജിക്കുന്ന് ഭാഗത്തെത്തിയ ദമ്പതികൾക്കും സുഹൃത്തിനുമാണ് മർദനമേറ്റത്. പത്തോളം പേര്‍ തടഞ്ഞുവച്ച് മർദിച്ചുവെന്നും മുക്കാല്‍ മണിക്കൂറോളം ഉപദ്രവിച്ചുവെന്നും പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയതെന്നും ദമ്പതികൾ പറഞ്ഞു.

    ആക്രമണത്തിൽ ദമ്പതികളുടെ സുഹൃത്തിനും പരിക്കേറ്റിരുന്നു. വിവാഹിതരല്ലെന്നും കമിതാക്കളെന്നും ആരോപിച്ചായിരുന്നു ആക്രമണമെന്ന് ദമ്പതികൾ പറയുന്നു. കാറിലെത്തിയ ഇവർ ജഡ്ജിക്കുന്നിന്റെ രാത്രി ദൃശ്യം പകർത്താൻ ശ്രമിക്കുമ്പോഴാണ് ആക്രമണത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. പണം അടക്കം ഈടാക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായും ദമ്പതികൾ ആരോപിക്കുന്നു. സുരേഷടക്കം തങ്ങളെ മർദിച്ചുവെന്നും ദമ്പതികൾ പരാതി നൽകിയിരുന്നു.

    ദമ്പതികൾ ഫോണിൽ വിളിച്ച് പരാതി അറിയിച്ചതോടെ പൊലീസ് എത്തി സുരേഷടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ദമ്പതികളുടെ പരാതിയിലാണ് സുരേഷ് അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുത്തതെന്നാണു പൊലീസ് പറയുന്നത്. യുവാക്കളെ മർദിച്ചും വലിച്ചിഴച്ചും ജീപ്പിൽ കയറ്റി കൊണ്ടുപോയെന്നു ബന്ധുക്കൾ പറയുന്നു. ഇവരുടെ വീട്ടിൽ വിവരം അറിയിച്ചില്ലെന്നും സ്റ്റേഷനിൽ വച്ചും മർദിച്ചു എന്നുമാണു പരാതി.

    ഇന്നലെ രാവിലെ ഇവരെ റിമാൻഡ് ചെയ്യാനുളള നടപടിക്കിടെ ആണ് സുരേഷിന് കടുത്ത നെഞ്ചുവേദനയുണ്ടായത്. രാവിലെ 9 മണിയോടെ പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. നില വഷളായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകി. എന്നാൽ ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ഹൃദയാഘാതം മൂലമുള്ള മരണമെന്നാണ് പൊലീസിന്റെ വിശദീകരണമെങ്കിലും നിരപരാധിയായ മകനെ സ്റ്റേഷനിലിട്ട് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുരേഷിന്റെ മാതാപിതാക്കൾ ആരോപിച്ചു.

    വയോധികയെ ചെറുമകന്‍ കൊലപ്പെടുത്തിയത് ഒരു പവന്റെ വളയ്ക്ക് വേണ്ടി; കൊലയ്ക്കുശേഷം പോയത് മദ്യം വാങ്ങാന്‍

    തൃശൂര്‍ കടലാശ്ശേരിയില്‍ വയോധികയെ ചെറുമകന്‍ കൊലപ്പെടുത്തിയത് ഒരു പവന്റെ വളയ്ക്ക് വേണ്ടി. കേസില്‍ ഗോകുലിനെ(32) പൊലീസ് അറസ്റ്റ് ചെയ്തു. ആഭരണങ്ങള്‍ മോഷ്ടിക്കാനായി കൗസല്യയെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കടലാശ്ശേരിയിലെ ഊമന്‍പിള്ളി കൗസല്യ(78)യെ മാര്‍ച്ച് 25-ന് വൈകീട്ട് ഏഴോടെയാണ് കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടത്. ഹൃദയാഘാതമെന്നായിരുന്നു ആദ്യം കരുതിയത് എങ്കിലും വളയും മാലയും കാണാത്തത് സംശയത്തിനിടയാക്കി.

    കൗസല്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് രണ്ടാമത്തെ മകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവദിവസം കൗസല്യ താമസിക്കുന്ന വീട്ടിലെത്തിയ ഗോകുല്‍ സ്‌നേഹത്തോടെ പെരുമാറി വള പണയം വയ്ക്കാനായി ചോദിക്കുകയായിരുന്നു. എന്നാല്‍ മദ്യം വാങ്ങാനല്ലേ എന്ന ചോദിച്ച് വള നല്‍കിയില്ല.

    തുടര്‍ന്ന് കൗസല്യയെ പിറകില്‍നിന്ന് പിടിച്ച് നിലത്തുകിടത്തി ദേഹത്ത് കയറിയിരുന്ന് മൂക്കും വായയും പൊത്തിപ്പിടിച്ചു. ബഹളം വച്ചതോടെ തലയിണയെടുത്ത് മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൗസല്യയുടെ മരണം ഉറപ്പുവരുത്തിയശേഷം വളയും മാലയും ഊരിയെടുത്ത് സ്ഥലംവിട്ടു.

    വള പണയപ്പെടുത്തിക്കിട്ടിയ 25,000 രൂപയില്‍ 3000 രൂപയെടുത്ത് ആദ്യം പോയത് ബിവറേജിലേക്കായിരുന്നു. മാല മുക്കുപണ്ടം ആയിരുന്നു. ഒരുമാസംമുമ്പ് സ്വര്‍ണമാല മകള്‍ക്ക് പണയംവെക്കാന്‍ കൗസല്യ നല്‍കിയിരുന്നു. ഗോകുല്‍ മരണാനന്തരച്ചടങ്ങുകള്‍ കഴിയുംവരെ രണ്ടുദിവസം ആര്‍ക്കും സംശയം തോന്നാത്തവിധം പങ്കെടുത്തു.

    ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത ഗോകുല്‍ ആദ്യം മരണത്തില്‍ തനിക്ക് പങ്കില്ലെന്നുവരുത്താന്‍ ശ്രമിച്ചു. ശ്വാസതടസ്സം അഭിനയിച്ചും ചോദ്യംചെയ്യലിനെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. അഞ്ച് മക്കളും വീടുവെച്ചുമാറിയതോടെ കുറച്ചുനാളുകളായി കൗസല്യ ഒറ്റയ്ക്കായിരുന്നു താമസം. തൊട്ടടുത്ത് താമസിക്കുന്ന മൂത്തമകന്റെ മകനാണ് ഗോകുല്‍. പണയപ്പെടുത്തിയ വള ധനകാര്യസ്ഥാപനത്തില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

    First published:

    Tags: Custodial death, Kerala police, Moral police attack, Moral policing