• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊലീസ് ചോദ്യം ചെയ്തു; ദമ്പതികൾ ആത്മഹത്യ ചെയ്തു

news18india
Updated: July 4, 2018, 9:24 PM IST
പൊലീസ് ചോദ്യം ചെയ്തു; ദമ്പതികൾ ആത്മഹത്യ ചെയ്തു
news18india
Updated: July 4, 2018, 9:24 PM IST
കോട്ടയം: സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികളെ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പുഴവാത് സ്വദേശികളായ സുനില്‍ കുമാര്‍, രേഷ്മ എന്നിവരാണ് മരിച്ചത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നഗരസഭയിലെ സിപിഎം കൗൺസിലറുടെ പരാതിയിലാണ് പൊലീസ് ചോദ്യം ചെയ്തത്.

കോട്ടയം വാകത്താനത്തെ വാടക വീട്ടിലാണ് സുനില്‍കുമാറിനെയും ഭാര്യ രേശ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണ്ണം മോഷണം പോയ കേസില്‍ സുനില്‍ കുമാറിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഉച്ചയോടെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാംഗവുമായ സജികുമാര്‍ വിവിധ സ്ഥാപനങ്ങള്‍ക്കായി വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇവിടെ സ്വർണ പണിക്കാരനായിരുന്നു സുനില്‍കുമാര്‍. ആഭരണങ്ങളുടെ തൂക്കത്തില്‍ കുറവ് വന്നതോടെ സജികുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്തത്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.
First published: July 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍