നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

  കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടു.  ഈ മാസം പത്തിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

  ഫ്രാങ്കോ മുളയ്ക്കൽ

  ഫ്രാങ്കോ മുളയ്ക്കൽ

  • News18
  • Last Updated :
  • Share this:
   കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടു.  ഈ മാസം പത്തിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

   പ്രാഥമിക പരിശോധനയില്‍ കുറ്റപത്രവും അനുബന്ധ രേഖകളും ശരിയാണന്ന് കോടതി കണ്ടെത്തിയാണ് കുറ്റപത്രം സ്വീകരിച്ചിരിക്കുന്നത്. പ്രതി കോടതിയില്‍ ഹാജരാകുമ്പോള്‍ കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് നല്‍കിയ ശേഷം വിചാരണയ്ക്കായി കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും.

   ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉള്‍പ്പെടെ അഞ്ചു വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാം. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുമുണ്ട്.

   ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രിയുടെ പരാതിയില്‍ പൊലീസ് നേരത്തെ ബിഷപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഫ്രാങ്കോ മുളയ്ക്കലിനെ പിന്നീട് കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു.

   Also Read ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചു; ബലാൽസംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉൾപ്പടെ അഞ്ച് വകുപ്പുകൾ

   ലാപ്ടോപ്പ്, മൊബൈല്‍,ഫോണ്‍, ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ മുപ്പതോളം രേഖകള്‍ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അച്ചടക്ക നടപടി സ്വീകരിച്ചതു കൊണ്ടാണ് തനിക്കെതിരെ കന്യാസ്ത്രീ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഫ്രാങ്കോയുടെ വാദം. എന്നാല്‍ അച്ചടക്ക നടപടിക്കു മുമ്പ് തന്നെ ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡന വിവരം വെളിപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

   First published: