• HOME
  • »
  • NEWS
  • »
  • crime
  • »
  • മകളെ പൊലീസുകാരൻ പീഡിപ്പിച്ചെന്ന് അച്ഛൻ, നിഷേധിച്ച് പെൺകുട്ടി; കുറ്റവിമുക്തനാക്കി കോടതി

മകളെ പൊലീസുകാരൻ പീഡിപ്പിച്ചെന്ന് അച്ഛൻ, നിഷേധിച്ച് പെൺകുട്ടി; കുറ്റവിമുക്തനാക്കി കോടതി

അച്ഛന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും പൊലീസുകാരൻ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി

  • Last Updated :
  • Share this:
    തിരുവനന്തപുരം: പോക്സോ കേസില്‍ മനഃപൂര്‍വം പ്രതിയാക്കി ജയില്‍വാസം അനുഭവിക്കേണ്ടിവന്ന പൊലീസുകാരനെ കോടതി കുറ്റവിമുക്തനാക്കി. ആലപ്പുഴയിലെ സിവില്‍ പൊലീസ് ഓഫീസറായ പാലോട് കള്ളിപ്പാറ റോസ് ഗിരിയില്‍ എസ് എസ് അനൂപിനെ (40) ആണ് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി കുറ്റവിമുക്തനാക്കിയത്. വിതുര സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അനൂപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. പെണ്‍കുട്ടിക്ക് 18 വയസ് തികയാന്‍ ഏതാനും ദിവസം മുമ്പാണ് പീഡന ശ്രമമെന്നായിരുന്നു പരാതിയില്‍ പറയുന്നത്.

    Also Read- കൊച്ചിയില്‍ ബാറിലെ വെടിവയ്പ്പ്; രണ്ടുപേർ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്

    എന്നാല്‍, പരാതി നിഷേധിച്ച് പെണ്‍കുട്ടി തന്നെ രംഗത്തെത്തി. തന്റെ അച്ഛന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും അനൂപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ഇതേമൊഴി നേരത്തെ പൊലീസിനും പെണ്‍കുട്ടി നല്‍കിയിരുന്നതാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താസമിക്കുകയും ഇവര്‍ തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നടക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദിച്ചതിന് അച്ഛനെതിരേ വിതുര പൊലീസ് കേസെടുത്തിരുന്നു. ഇത് പോലീസുകാരനായ തന്റെ ഇടപെടല്‍കാരണമാണെന്ന് ധരിച്ചാണ് പെണ്‍കുട്ടിയക്കൊണ്ട് പരാതി കൊടുപ്പിച്ചതെന്നാണ് അനൂപ് പറയുന്നത്.

    Also Read- വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

    കുടുംബ കോടതിയിലുണ്ടായിരുന്ന കേസിനു സഹായകരമായി ഈ സംഭവത്തെ ഉപയോഗിക്കാനും ശ്രമമുണ്ടായി. പെണ്‍കുട്ടിയുടെ അമ്മയെയും കേസില്‍ രണ്ടാം പ്രതിയാക്കിയിരുന്നു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പിതാവ് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുകയാണെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

    Also Read- Murder | പെട്രോൾ പമ്പിൽ പുകവലിയെ ചൊല്ലി തർക്കം; ജീവനക്കാരൻ കുത്തേറ്റു മരിച്ചു

    പരാതിയെത്തുടര്‍ന്ന് അനൂപിനെ ആറുമാസം സസ്പെന്‍ഡ് ചെയ്യുകയും ആലപ്പുഴയ്ക്കു സ്ഥലംമാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് കീഴടങ്ങിയപ്പോള്‍ 14 ദിവസം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. ബാലാവകാശ കമ്മീഷനു മുമ്പാകെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിതുര പൊലീസ് കേസെടുത്തത്.
    Published by:Rajesh V
    First published: