• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പോൾ മുത്തൂറ്റ് വധക്കേസ്: എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി

കേസിലെ മുഖ്യപ്രതിയായ കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് റദ്ദാക്കിയത്...

news18-malayalam
Updated: September 5, 2019, 11:10 AM IST
പോൾ മുത്തൂറ്റ് വധക്കേസ്: എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി
paul muthoot_murder
news18-malayalam
Updated: September 5, 2019, 11:10 AM IST
കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കേസിലെ മുഖ്യപ്രതിയായ കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് റദ്ദാക്കിയത്.

ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതി കാരി സതീശ് അപ്പീൽ ഫയൽ ചെയ്തിരുന്നില്ല.

അഭയ: കൊല നടത്തിയത് അടയ്ക്ക രാജുവാണെന്ന് വരുത്താൻ ശ്രമം നടന്നു; കള്ളസാക്ഷി പറയാൻ കൊടിയമർദ്ദനമേറ്റുവെന്ന് സാക്ഷി

2009 ഓഗസ്റ്റ് 22ന് രാത്രിയാണ് ആലപ്പുഴ-ചങ്ങനാശേരി റൂട്ടിൽ നെടുമുടി പൊങയിൽ വെച്ച് പോള്‍ എം ജോര്‍ജിനെ കൊലപ്പെടുത്തിയത്. കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ കേസ് സിബിഐ ആണ് അന്വേഷിച്ചത്.
First published: September 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...