നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കരമന കൂടത്തിൽ സ്വത്ത് തട്ടിപ്പ്; വിൽപ്പത്രം അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി

  കരമന കൂടത്തിൽ സ്വത്ത് തട്ടിപ്പ്; വിൽപ്പത്രം അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി

  മാനസിക രോഗിയായ ജയമാധവൻ നായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് പോലീസ് കേസ്

  കൂടത്തിൽ വീട്

  കൂടത്തിൽ വീട്

  • Share this:
  തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബങ്ങളുടെ സ്വത്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിൽപ്പത്രം അന്വേഷണ സംഘത്തിന് കൈമാറാൻ കോടതി ഉത്തരവ്. വിൽപ്പത്രത്തിലെ ഒപ്പുകളും മറ്റ് രേഖകകളും ശാസ്‌ത്രീയ പരിശോധന നടത്തുവാൻ വേണ്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൻ്റെ ആവശ്യപ്രകാരം കൈമാറുന്നത്. തിരുവനന്തപുരം രണ്ടാം അഡിഷണൽ സബ് കോടതി ജഡ്‌ജി ഹരീഷിൻ്റെതാണ് ഉത്തരവ്.

  മാനസിക രോഗിയായ ജയമാധവൻ നായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് പോലീസ് കേസ്. വിൽപ്പത്രപ്രകാരം ഉമാ മന്ദിരത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത് കേസിലെ ഒന്നാം പ്രതിയും കരസ്ഥനുമായ രവീന്ദ്രൻ നായർക്കാണ്. ഈ വിൽപ്പത്രമാണ് വ്യാജമായി  തയാറാക്കിയെന്ന് പരാതിക്കാരി ആരോപിക്കുന്നത്. ഇതു സംബന്ധിച്ച വാർത്ത ന്യൂസ് 18നാണ് പുറത്തു കൊണ്ടുവന്നത്.

  2016 ഫെബ്രുവരി 15 നാണ് വിൽപ്പത്രം തയ്യാറാക്കിയത്. വിൽപ്പത്രം അന്വേഷണ സംഘത്തിന് നൽകുന്നത് നിയമപരമായി നിലനിൽക്കുന്നതല്ല. ഇത് ഒരു സിവിൽ നടപടിയാണെന്നുമായിരുന്നു രവീന്ദ്രൻ നായരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ അന്വേഷണത്തിൻ്റെ ആവശ്യത്തിനായി ഇത് പൊലീസിന് കൈമാറുന്നതിൽ നിയമപരമായ ഒരു തടസവും ഇല്ലെന്ന് അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. പ്രേംകുമാർ മറുപടി നൽകി. കുടുംബ കാര്യസ്ഥനും കോടതി ജീവനക്കാരനുമായ രവീന്ദ്രൻ നായർ അടക്കം 12 പേരെ പ്രതികളാക്കി ഒക്‌ടോബർ 17 നാണ് കരമന പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.  കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലും സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടാണ് ന്യൂസ് 18 പുറത്തുവിട്ടത്. 2018 സെപ്റ്റംബർ അഞ്ചിന് നൽകിയ റിപ്പോർട്ടിൽ സ്വത്ത് തട്ടിയെടുക്കാൻ തയ്യാറാക്കിയ വിൽപത്രം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാക്ഷി‍കളിലൊരാളായ വേലക്കാരി ലീലയ്ക്ക് എഴുത്തും വായനയും അറിയില്ല. മറ്റൊരു സാക്ഷിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ അനിൽകുമാറിനും ഉള്ളടക്കം അറിയില്ലായിരുന്നു.

  കുളത്തറ കൂടത്തില്‍ കുടുംബാംഗങ്ങളായ ഏഴുപേരാണ് 2000ത്തിനും 2017നും ഇടയില്‍ മരിച്ചത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മരണശേഷം സ്വത്തുക്കള്‍ രക്തബന്ധമില്ലാത്ത രണ്ടുപേരുടെ പേരുകളിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടാണ് ആദ്യ പരാതി ഉയർന്നത്.

  കുടുംബത്തിന്റെ അവസാന അവകാശിയായ ജയമാധവനെ പറ്റിച്ചാണ് സ്വത്ത് തട്ടിയെടുത്തത്. ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവനെ പറ്റിക്കാൻ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരണങ്ങളിൽ ദുരൂഹതയുള്ളതായി അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചിരുന്നു. 2017 ഏപ്രിൽ രണ്ടിന് മരിച്ച ജയമാധവന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

  Summary: Court directs to handover the will in Koodathil case in Thiruvananthapuram to the investigation team
  Published by:user_57
  First published:
  )}