UAPA: അറസ്റ്റിലായവർ മാവോയിസ്റ്റുകളാണെന്നതിന് തെളിവുണ്ടെന്ന് കോടതി

ഹാജരാക്കിയ രേഖകൾ സി പി ഐ - മാവോയിസ്റ്റ് ബന്ധമുള്ളവരെന്ന് സാധൂകരിക്കുന്നതാണെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു

News18 Malayalam | news18-malayalam
Updated: November 6, 2019, 6:15 PM IST
UAPA: അറസ്റ്റിലായവർ മാവോയിസ്റ്റുകളാണെന്നതിന് തെളിവുണ്ടെന്ന് കോടതി
News18 Malayalam
  • Share this:
കോഴിക്കോട്: പന്തീരാങ്കാവിൽ അറസറ്റിലായ അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി. ഹാജരാക്കിയ രേഖകൾ സി പി ഐ - മാവോയിസ്റ്റ് ബന്ധമുള്ളവരെന്ന് സാധൂകരിക്കുന്നതാണെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയാണ് സിപിഐ മാവോയിസ്റ്റ്. ഇവരെ ജാമ്യത്തിൽ വിട്ടാൽ തുടർന്നുള്ള അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിക്കുന്നു.

പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥനായ സൌത്ത് അസിസ്റ്റന്‍റ് കമ്മീഷണർ കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. വസ്തുതകളും സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ ഇപ്പോൾ ജാമ്യം നൽകുന്നത് ഉചിതമാകില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

യുഎപിഎ നിലനിൽക്കില്ലെന്നും നിരോധിത സംഘടനയുടെ ഭാഗമാണെന്നതിനു തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ കേസിൽ യുഎപിഎ നിലനിൽക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. ഇതിനെ സാധൂകരിക്കാനായി പ്രതികളിൽനിന്ന് പിടിച്ചെടുത്തതെന്ന് ആരോപിക്കുന്ന മാവോയിസ്റ്റ് രേഖകളും നോട്ടീസും പുസ്തകങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.

കേസിൽ യുഎപിഎ നടപടി റദ്ദാക്കുന്നത് പുനഃപരിശോധിക്കാൻ പ്രോസിക്യൂഷൻ കഴിഞ്ഞദിവസം കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പൊലീസ് റിപ്പോര്‍ട്ടില്‍ ഇരുവരും മാവോയിസ്റ്റുകളാണെന്ന് പറയുന്നുണ്ടെന്നു കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികള്‍ വിദ്യാര്‍ഥികളും സിപിഎം പ്രവര്‍ത്തകരുമാണെന്ന് പ്രതിഭാഗം വാദിച്ചു. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ വാദപ്രതിവാദത്തിനൊടുവിൽ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
First published: November 6, 2019, 6:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading