കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സി.പി.എം നേതാക്കൾക്ക് ജാമ്യം. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഹോസ്ദുർഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കൊലക്കേസ് പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്.
ഫെബ്രുവരി പതിനേഴിനാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി.
Also Read രണ്ടു ഘട്ടങ്ങളിലായി കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.