നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കരാർ ലംഘിച്ച് ഭൂമി മറിച്ചു വിറ്റു; കർദിനാൾ ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്

  കരാർ ലംഘിച്ച് ഭൂമി മറിച്ചു വിറ്റു; കർദിനാൾ ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്

  അലക്സിയന്‍ ബ്രദേഴ്സ് അതിരൂപതയ്ക്ക് നല്‍കിയ ഭൂമി കരാര്‍ ലംഘിച്ച് മറിച്ചുവിറ്റെന്ന ഹര്‍ജിയിലാണ് കേസ്.

  news18

  news18

  • Share this:
   കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. അലക്സിയന്‍ ബ്രദേഴ്സ് അതിരുപതയ്ക്ക് നല്‍കിയ ഭൂമി കരാര്‍ ലംഘിച്ച് മറിച്ചുവിറ്റെന്ന ഹര്‍ജിയിൽ കര്‍ദിനാളിനും അന്നത്തെ അതിരൂപത പ്രൊക്യൂറേറ്ററായിരുന്ന ഫാ.ജോഷി പുതുവയ്ക്കെതിരെയും പ്രാഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് കാക്കനാട് സി.ജെ.എം കോടതി ചൂണ്ടിക്കാട്ടി. ഡിസംബര്‍ മൂന്നിന് കര്‍ദിനാളിനും ഫാ.ജോഷി പുതുവയും നേരിട്ട് ഹജരാകണമെന്നും കോടതി ഉത്തരവിട്ടു.

   ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനാകുറ്റം എന്നിവയാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.  അലക്സിയന്‍ ബ്രദേഴ്സ് സന്യാസ സമൂഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നൽകിയ ഭൂമിയാണ് മറിച്ചുവിറ്റത്.

   ഭൂമി 16 ആധാരങ്ങളായി മുറിച്ചാണ് വിറ്റത്. ഇതില്‍ മൂന്നു ആധാരങ്ങളില്‍ നടന്ന വില്‍പ്പന ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസ് എന്നയാളാണ് കോടതിയെ സമീപിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മറ്റ് ഏഴു കേസുകള്‍ കൂടി കര്‍ദിനാളിനെതിരെ നിലവിലുണ്ട്.

   Also Read ഭൂമി ഇടപാടിൽ കർദിനാളിനും വീഴ്ച പറ്റിയെന്ന് സിനഡ്; മാർ ജോർജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപത ഭരണ ചുമതല ഒഴിഞ്ഞു    

    
   First published:
   )}