• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജാതിപ്പേര് വിളിച്ച് അധിക്ഷേപം; മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്


Updated: November 6, 2018, 3:06 PM IST
ജാതിപ്പേര് വിളിച്ച് അധിക്ഷേപം; മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Updated: November 6, 2018, 3:06 PM IST
തിരുവനന്തപുരം: ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ മന്ത്രി പത്‌നി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ അന്വേഷണം. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മന്ത്രി പത്‌നി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

മന്ത്രി മാത്യൂ ടി. തോമസിന്റെ ഭാര്യ ഡോ. അച്ചാമ്മാ അലക്‌സിനെതിരെയാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിയുടെ മുന്‍പഴ്‌സണല്‍ സ്റ്റാഫ് അംഗം ഉഷ രാജേന്ദ്രന്റെ പരാതിയാലാണ് കോടതി നടപടി. തന്നെ മന്ത്രി പത്‌നി ജാതിപ്പേര് വിളിച്ച് ആകിഷേപിച്ചെന്നായിരുന്നു ഉഷയുടെ പരാതി.

കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല. പരാതിയെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നാല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഷൂസ് തുടയ്ക്കാന്‍ മന്ത്രിയുടെ ഭാര്യ ആവശ്യപ്പെട്ടിരുന്നതായി ഉഷ നേരത്തെ ആരോപണമുന്നയിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. മരുമകന്റെ ഷൂസ് തുടയ്ക്കാനാണ് ആവശ്യപ്പെട്ടത്. അതിനു തയാറാകാത്തതിന്റെ പേരില്‍ തന്നെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിച്ചിരുന്നു.

 
Loading...

മാത്യു ടി തോമസിന്റെ അമ്മയുടെ ശുശ്രൂഷയ്ക്ക് വേണ്ടിയായിരുന്നു നൂറനാട് സ്വദേശിയായ ഉഷ ജീവനക്കാരിയായി എത്തിയത്. മൂന്ന് വര്‍ഷത്തോളം ഇവര്‍ അവിടെ ജോലിചെയ്തു. തന്നിലുള്ള വിശ്വാസത്തിന്റെ പേരിലാണ് പിന്നീട് തന്നെ പഴ്സണല്‍ സ്റ്റാഫ് അംഗമാക്കിയതെന്നും ഉഷ പറഞ്ഞിരുന്നു.

ഒരിക്കല്‍ തന്നെ മന്ത്രിയുടെ മകളുടെ ഭര്‍ത്താവിന്റെ ഷൂ കഴുകി തുടച്ച് പോളിഷ് ചെയ്യാനും മന്ത്രിയുടെ ഭാര്യയായ അച്ചമ്മ അലക്സിന്റെ കാല്‍ കഴുകിച്ച് എണ്ണയിടാനും മകളുടെ വീട്ടില്‍ ജോലി ചെയ്യിക്കാനും ആവശ്യപ്പെട്ടതായി ഇവര്‍ പറയുന്നു. ഇതെല്ലാം വിസമ്മതിച്ചതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

First published: November 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍