നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഡോക്ടർക്കെതിരെ വ്യാജ പീഡന പരാതി നൽകി നഴ്സ്; 10,000 രൂപ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവിട്ട് കോടതി

  ഡോക്ടർക്കെതിരെ വ്യാജ പീഡന പരാതി നൽകി നഴ്സ്; 10,000 രൂപ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവിട്ട് കോടതി

  'സ്ത്രീകളുടെ സുരക്ഷക്കായുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുകയാണ്. നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്നും ഇത്തരം ആളുകളെ തടയേണ്ടത് അത്യാവശ്യമാണ്'

  Court Order

  Court Order

  • Share this:
   അഹമ്മദബാദ്: ഡോക്ടർക്കെതിരെ വ്യാജപീഡന പരാതി നൽകിയ നഴ്സിനോട് പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് കോടതിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 2019 ഡിസംബറിലാണ് പരാതിക്കടിസ്ഥാനമായ സംഭവം. ഗുജറാത്ത് ബനസ്കന്ദ സുയ്ഗാമിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ സൂപ്രണ്ടന്‍റ് ഡോ.അശോക് ചൗധരി (31) ക്കെതിരെയാണ് നഴ്സ് പീഡന പരാതി നൽകിയത്.

   ഡോക്ടർ തന്‍റെ തോളിലൂടെ കയ്യിട്ട് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ ആരോപിച്ചത്. എന്നാൽ വിചാരണയ്ക്കൊടുവില്‍നഴ്സ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന നിഗമനത്തിൽ കോടതി എത്തുകയായിരുന്നു. നഴ്സിന്‍റെ ബന്ധുക്കൾ കമ്മ്യൂണിറ്റി സെന്‍ററിലെ മുറികളിൽ ഉറങ്ങാനെത്തുമായിരുന്നു ഇത് കണ്ടെത്തിയ ഡോക്ടർ യുവതിയെ ശാസിച്ചു. ഇതിന് പ്രതികാരമായാണ് ഡോക്ടർക്കെതിരെ ഇവർ വ്യാജ പരാതി നൽകിയതെന്നാണ് വ്യക്തമായത്.

   Also Read-പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാൻ ശിവന്‍റെ 'അവതാര'മെന്ന് ഹിമാചൽ മന്ത്രി

   'സ്ത്രീകളുടെ സുരക്ഷക്കായുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുകയാണ്. നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്നും ഇത്തരം ആളുകളെ തടയേണ്ടത് അത്യാവശ്യമാണ്' ഡോക്ടര്‍ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി പറഞ്ഞു. വ്യാജ പരാതിയിലൂടെ ഡോക്ടർക്ക് നേരിടേണ്ടി വന്ന മാനസിക-സാമൂഹിക-ശാരീരിക പീഡനങ്ങൾക്ക് നഷ്ടപരിഹാരം എന്ന നിലയിൽ 10000 രൂപ നൽകാനാണ് കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളില്‍ തുക നൽകാനായില്ലെങ്കിൽ 30 ദിവസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

   Also Read-ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി; വിവാദം പുകയുന്നു

   ഇതിന് പുറമെ സർക്കാരിന് കീഴിലുള്ള ആരോഗ്യ കേന്ദ്രത്തിലെത്തുന്നതിൽ നിന്നും രോഗികളെ നിരുത്സാഹപ്പെടുത്തിയ നഴ്സ് അവരെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിട്ടതായും വിചാരണയിൽ തെളിഞ്ഞിരുന്നു. അവരുടെ പ്രവർത്തനങ്ങൾ 'സാമൂഹിക ആരോഗ്യത്തിന് അപകടകരമാണ്' എന്ന് ചൂണ്ടിക്കാട്ടിയ കോടതി. ഇവർക്കെതിരെ ഉചിത നടപടിയെടുക്കാൻ ആരോഗ്യകമ്മീഷണർക്കും നിർദേശം നൽകി.
   Published by:Asha Sulfiker
   First published:
   )}