• HOME
 • »
 • NEWS
 • »
 • crime
 • »
 • Pocso| ബന്ധുവായ പതിനഞ്ചുകാരനെ ക്വാർട്ടേഴ്സിലേയ്ക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു; 24 കാരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Pocso| ബന്ധുവായ പതിനഞ്ചുകാരനെ ക്വാർട്ടേഴ്സിലേയ്ക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു; 24 കാരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപത്തിനാലുകാരിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയാണ് തള്ളിയത്.

court

court

 • Share this:
  മലപ്പുറം: ബന്ധുവായ പതിനഞ്ചുവയസുകാരനെ രാത്രി ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ യുവതിയുടെ ജാമ്യാപേക്ഷ (Bail Plea) കോടതി (court) തള്ളി. മലപ്പുറം (Malappuram) തിരൂര്‍ (Tirur) സ്വദേശിനി സുനിഷ(24)യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. ബന്ധുവായ പതിനഞ്ചുകാരനായ ആണ്‍കുട്ടിയെയാണ് യുവതി പീഡനത്തിനിരയാക്കിയത്.

  കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപത്തിനാലുകാരിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയാണ് തള്ളിയത്. യുവതി നേരത്തെ ജോലി ചെയ്തിരുന്ന തിരൂരിലെ ക്ലിനിക്കിലുള്ള ഡോക്ടര്‍ മണ്ണാര്‍ക്കാട് ടെമ്പിള്‍ റോഡ് അരകുറുശി ചെറുകാട് മോഹന്‍ദാസാണ് കേസിലെ രണ്ടാം പ്രതി.

  2021 സെപ്റ്റംബര്‍ 17ന് ബന്ധുകൂടിയായ യുവതി കുട്ടിയെ തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി രാത്രി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 20ന് കുട്ടിയെ മാതാപിതാക്കളുടെ സമ്മതം കൂടാതെ അങ്ങാടിപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും രണ്ടാം പ്രതിയുടെ കാറില്‍ പാലക്കാട് ജില്ലയിലെ അഗളി കള്ളമലയിലെ ലോഡ്ജില്‍ കൊണ്ടു പോയി പീഡനത്തിന് വിധേയനാക്കിയെന്നും പരാതിയുണ്ട്.

  കുട്ടി തന്റെ ബന്ധുവിനോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2021 ഫെബ്രുവരി 11ന് മലപ്പുറം ചൈല്‍ഡ് ലൈന്‍ കേസ്സെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 2022 മാര്‍ച്ച്‌ അഞ്ചിനാണ് യുവതിയെയും ഡോക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തത്.

  കേരള കോൺഗ്രസ് ബി പ്രവർത്തകന്റെ കൊലപാതകം: രണ്ട് പ്രതികൾ പിടിയിൽ

  കൊല്ലം കുന്നിക്കോട് കേരള കോൺഗ്രസ് ബി പ്രവർത്തകൻ മനോജ്‌ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. അനിമോൻ, സജി എന്നിവരാണ് പിടിയിലായത്. 2016ൽ സജിയെ ആക്രമിച്ച കേസിൽ കൊല്ലപ്പെട്ട മനോജ്‌ ഒന്നാം പ്രതിയായിരുന്നു. മനോജുമായി കോക്കാട് വച്ച് വാക്കേറ്റമുണ്ടായപ്പോൾ സ്വയരക്ഷക്കായി കരുതിയ മഴു കൊണ്ട് വെട്ടിയെന്നാണ് സജിയുടെ മൊഴി. സജിയെ എറണാകുളത്തു നിന്നും അനിമോനെ ഇടമണ്ണിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

  കോക്കാട് കൊലപാതകത്തില്‍ പ്രതികളുമായി കൊട്ടാരക്കര ഡിവൈഎസ്പി സുരേഷ് തെളിവെടുപ്പ് നടത്തി.കൊലപാതകത്തിലെ ഒന്നാംപ്രതി സജിയുടെ കോട്ടത്തെ ഭാര്യ വീട്ടിൽ നിന്നുമാണ് ആയുധങ്ങൾ കണ്ടെടുത്തത്. പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതോ ആയുധങ്ങൾ കണ്ടെടുക്കുന്നതോ ചിത്രീകരിക്കാൻ കൊട്ടാരക്കര ഡിവൈഎസ്പി മാധ്യമങ്ങളെ അനുവദിച്ചില്ല.

  കേരള കോൺഗ്രസ് ബി യുവജന വിഭാഗം ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റും പട്ടിക ജാതിക്കാരനായ 31 വയസ്സുള്ള മനോജിനെ യാണ് സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. കോക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുകയായിരുന്ന മനോജിനെ വിളിച്ചുവരുത്തി സംഘം ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കയ്യിലെ വിരലുകൾ വെട്ടിമാറ്റിയ നിലയിലും തലയിൽ ആഴത്തിൽ മുറിവുകൾ ഉള്ള നിലയിലാണ് കാണപ്പെട്ടത്. നാട്ടുകാരും പോലീസും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

  രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.
  Published by:Rajesh V
  First published: