• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒമ്പത് വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി

ഒമ്പത് വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി

ഇക്കഴിഞ്ഞ ജനുവരി 11ന് ചങ്ങരംകുളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  • Share this:

    ഒമ്പത് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുന്ന അധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി.  കുമരനെല്ലൂർ കോമത്ത് അബ്ദുൽസമദ് (38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്.

    2022 സെപ്റ്റംബർ 12 മുതൽ പലതവണ ലൈംഗിക പീഡനത്തിനിരയായ പത്തു വയസ്സുകാരി പീഡന വിവരം വീട്ടിൽ പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കൾ മലപ്പുറം ചൈൽഡ് ലൈനിൽ പരാതി നൽകി.  ഇതോടെ എട്ട് കുട്ടികൾ കൂടി പരാതിയുമായി മുന്നോട്ടു വരികയായിരുന്നു.  ഇക്കഴിഞ്ഞ ജനുവരി 11ന് ചങ്ങരംകുളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  ഒമ്പതു കേസുകളിലും പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

    Published by:Arun krishna
    First published: