നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • തെളിവ് നശിപ്പിക്കാന്‍ സാധ്യത; ഹാന്‍സ് മറിച്ച് വിറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യമില്ല

    തെളിവ് നശിപ്പിക്കാന്‍ സാധ്യത; ഹാന്‍സ് മറിച്ച് വിറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യമില്ല

    കോടതി നശിപ്പിക്കാൻ ഉത്തരവിട്ട ലഹരി വസ്തുക്കൾ മറിച്ചുവിറ്റതിന് കഴിഞ്ഞ ആഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായത്.

    News18 Malayalam

    News18 Malayalam

    • Share this:
    മലപ്പുറം:  പിടി​​ച്ചെടു​ത്ത ഹാൻസ് അടക്കം ഉള്ള നിരോധിത ലഹരി വസ്തുക്കൾ​  മറിച്ചു​വിറ്റ കേസിൽ അറസ്​റ്റിലായ കോട്ടക്കൽ പൊലീസ്​ സ്​റ്റേഷനിലെ രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരു​ടെ ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്​ട്രേറ്റ്​ ആൻമേരി കുര്യാക്കോസാണ്​ ജാമ്യാപേക്ഷ തള്ളിയത്​. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന വാദത്തി​ൻറ അടിസ്ഥാനത്തിലാണിത്​. കഴിഞ്ഞ ദിവസം ആയിരുന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

    കോടതി നശിപ്പിക്കാൻ ഉത്തരവിട്ട ലഹരി വസ്തുക്കൾ മറിച്ചുവിറ്റതിന് കഴിഞ്ഞ ആഴ്ചയാണ് കോട്ടക്കൽ സ്റ്റേഷനിലെ എ.എസ്.ഐ രചീന്ദ്രൻ (53), സീനിയർ സിവിൽ പൊലീസ് ഓഫിസർ സജി അലക്സാണ്ടർ (49) എന്നിവർ അറസ്റ്റിലായത്. റിമാൻഡിലായ ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു

    കഴിഞ്ഞ ജൂൺ 21 ന് ആണ്  32 ചാക്ക് ഹാൻസ് ഉൾപ്പെടെ ഉള്ള നിരോധിത പുകയില ഉത്പന്നങ്ങൾ കോട്ടക്കൽ പോലീസ് പിടികൂടിയത്.നാസർ, അഷ്റഫ് എന്നിവർ മിനി ടെംപോ വാഹനത്തിൽ കടത്താൻ ശ്രമിച്ച 1600-ഓളം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ഒമ്പതാം തീയതി പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടു.വിപണിയിൽ 40 ലക്ഷത്തോളം രൂപ വില മതിക്കുന്നത് ആണ് ഇവ.  കോടതി ഇവ നശിപ്പിക്കാൻ ഉത്തരവിട്ടു. കോടതിയിൽ ഹാജരാക്കിയ ശേഷം 32 ചാക്ക് പുകയില ഉത്പന്നങ്ങൾ  സ്റ്റേഷനിൽ  സൂക്ഷിച്ചിരുന്നു.

    നശിപ്പിക്കാൻ നിർദേശിച്ച ഇവ പോലീസ് മറിച്ച് വിൽക്കുക ആയിരുന്നു. ഇടനിലക്കാരൻ വഴി നടത്തിയ ഈ ഇടപാടിൽ 1,20000 രൂപക്ക് ആണ് മറിച്ച് വിറ്റത് . ഇവക്ക് പകരം 32 ചാക്കിൽ 23 ചാക്കിൽ കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങൾ നിറച്ച് വെച്ചു. ബാക്കി  ഉള്ളവയിൽ പ്ലാസ്റ്റിക് കവറുകൾ കുത്തി നിറച്ചു. നശിപ്പിക്കാൻ ഉള്ള ഈ ചാക്കുകളിലെ ഉത്പന്നങ്ങൾ പരിശോധിക്കില്ലെന്ന കണക്ക് കൂട്ടലിൽ ആയിരുന്നു പോലീസുകാരുടെ തട്ടിപ്പ്. റഷീദ് എന്ന ഏജന്റ് മുഖേനയാണ് പോലീസുകാർ ഹാൻസ് പാക്കറ്റുകൾ വിൽക്കാൻ ശ്രമിച്ചത്. ഇതിനായി ഒട്ടേറെതവണ ഫോൺ സംഭാഷണങ്ങളും നടത്തി.

    Also Read-രണ്ടു കിലോ കഞ്ചാവിന് 100 ഗ്രാം ഫ്രീ; ഈരാറ്റുപേട്ടയിലെ 'ബിഗ് ബില്യൺ സെയിൽസ്' പിടിയിൽ

    ഇക്കാര്യമറിഞ്ഞ പുകയില കൊണ്ട് വന്ന കേസിലെ പ്രതികൾ ആയ  നാസറും അഷ്റഫും നീക്കം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചു.   പുകയില കടത്ത് കേസിൽ പ്രതികൾ ആയ ഇവർ ആണ് ഈ ഇടപാടിനെ പറ്റി എസ് പി ക്ക് വിവരം നൽകുന്നത്.തുടർന്ന് ഡി സി ആർ ബി ഡിവൈഎസ്പി മോഹൻചന്ദ്രന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ആണ് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

    Also Read-വായിൽ ബിസ്കറ്റ് കവർ തിരുകി; കുഞ്ഞ് ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ മുത്തശ്ശി അറസ്റ്റിൽ

    ജോലി ചെയ്ത പോലീസ് സ്റ്റേഷനിൽ നിലവിൽ പ്രതികളായി എത്തിയ രണ്ട് ഉദ്യോഗസ്ഥരുടെയും അറസ്റ്റ് രേഖപ്പെടുത്തി.    ഇവരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഐപിസി 379 വകുപ്പ്  പ്രകാരം ആണ് പ്രതികൾക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്.
    Published by:Jayesh Krishnan
    First published:
    )}