ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന മകളെ പീഡിപ്പിച്ച് (Rape Case) ഗര്‍ഭിണിയാക്കിയ അച്ഛനെ 106 വര്‍ഷത്തെ കഠിന തടവിന് വിധിച്ച് കോടതി. പല വകുപ്പുകളിലായി 106 വര്‍ഷമാണ് ശിക്ഷയെങ്കിലും 25 വര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.2017ല്‍ കാട്ടാക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നെയ്യാറ്റിന്‍കര പോക്സോ കേസുകള്‍ക്കുള്ള പ്രത്യേക ഫാസ്റ്റ ്ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.
ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നത്. അഞ്ച് വകുപ്പുകളിലായാണ് പ്രതിയായ അച്ഛനെ 106 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വി.ഉദയകുമാറാണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യയും ഗോപിക ഗോപാലനും ഹാജരായി. കാട്ടാക്കട എസ്.ഐ ആയിരുന്ന ഡി.ബിജുകുമാര്‍ , ഇന്‍സ്പെകടറായിരുന്ന ആര്.എസ് അനുരൂപ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഹോട്ടലിലെ രഹസ്യ അറയില്‍ യുവതികളെ തടങ്കടിലാക്കി പാര്‍പ്പിച്ചു; സെക്സ് റാക്കറ്റ് സംഘം പിടിയില്‍
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഹോട്ടലിലെ രഹസ്യ അറയില്‍ യുവതികളെ തടങ്കടിലാക്കി പാര്‍പ്പിച്ച സെക്സ് റാക്കറ്റ് സംഘം പിടിയില്‍. ഹോട്ടല്‍ മാനേജരായ സ്ത്രീ അടങ്ങുന്ന ആറംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
ഹോട്ടലിന്റെ രണ്ടാം നിലയില്‍ ഒരാള്‍ക്ക് കടന്നു പോകന്‍ കഴിയുന്ന തരത്തില്‍ അറയുണ്ടാക്കിയാണ് യുവതികളെ ഇവര്‍ പാര്‍പ്പിച്ചിരുന്നത്. യുവതി കളെ ഇവര്‍ ഹോട്ടലിന് പുറത്തിറക്കിയിരുന്നില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
ഹോട്ടലില്‍ നിന്ന് 12 പേരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്കുട്ടികുളും ഉള്‍പ്പെടുന്നു. രക്ഷപ്പെടുത്തിയവര്‍ മഹാര്ഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ് ,തമിഴ്നാട് സ്വദേശിനികളാണ്.സംഘത്തിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുള്ളതായി പൊലീസ് സംശയിക്കുന്നതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ചിത്രദുര്‍ഗ പൊലീസ് പറഞ്ഞു.
വ്യാജ വിവാഹപ്പാർട്ടിയിൽ പാടാൻ ക്ഷണം; തോക്കിൻമുനയിൽ നിർത്തി ഗായികയെ കൂട്ടബലാത്സംഗം ചെയ്തു
ബിഹാർ : വിവാഹപ്പാർട്ടിയിൽ പാടാൻ ക്ഷണം സ്വീകരിച്ചെത്തിയ 28-കാരിയായ ഗായികയെ കൂട്ടബലാത്സംഗത്തിന് (Gang Rape) ഇരയാക്കിയതായി പരാതി. വെള്ളിയാഴ്ച രാത്രി പട്നയ്ക്ക് (Patna) സമീപമുള്ള രാം കൃഷ്ണ നഗറിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്റു കുമാർ, സഞ്ജീവ് കുമാർ, കാരു കുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളിൽ ഒരാളായ പിന്റു കുമാറിനെ യുവതിക്ക് മുൻപരിചയമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.
പരിപാടിയിൽ പാടാനെത്തിയ യുവതിയെ തോക്കിൻമുനയിൽ നിർത്തിയായിരുന്നു മൂവർസംഘം ബലാത്സംഗം ചെയ്തത്. പാട്ടുപാടാനെത്തിയ തന്നെ യുവാക്കൾ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടർന്ന് വാതിൽ അകത്തുനിന്നും പൂട്ടിയശേഷം ഊഴംവച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഗായികയുടെ പരാതി. മുറിയിൽ നിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട യുവതി, മറ്റൊരു മുറിയിൽ കയറുകയും തുടർന്ന് വാതിൽ അടച്ച ശേഷം പോലീസിന്റെ സഹായം തേടുകയായിരുന്നു.
‘നേരത്തെ വിളിച്ച് അറിയിച്ചത് പ്രകാരമായിരുന്നു ഞാൻ പാർട്ടിയിൽ പാടാൻ എത്തിയത്. പക്ഷെ ഒരു പാർട്ടി നടക്കുന്നതിന്റെ യാതൊരു ലക്ഷണവു൦ അവിടെയുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ എനിക്കുനേരെ തോക്ക് ചൂണ്ടുകയും അവിടെനിന്ന് എന്നെ വലിച്ചിഴച്ച് ഒരു മുറിയിൽ കൊണ്ടുപോയി പൂട്ടിയിടുകയുമായിരുന്നു. മുറിയിൽ വെച്ച് അവർ ഓരോരുത്തരായി എന്നെ ബലാത്സംഗ൦ ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.’ – യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.