• HOME
 • »
 • NEWS
 • »
 • crime
 • »
 • മദ്യലഹരിയിൽ വനിതാഡോക്ടർ; ബ്രീത്തിംഗ് ട്യൂബ് കയറ്റിയത് അന്നനാളത്തിൽ; ഗർഭിണിയായ 28കാരിയുടെ മരണത്തിൽ വിചാരണ

മദ്യലഹരിയിൽ വനിതാഡോക്ടർ; ബ്രീത്തിംഗ് ട്യൂബ് കയറ്റിയത് അന്നനാളത്തിൽ; ഗർഭിണിയായ 28കാരിയുടെ മരണത്തിൽ വിചാരണ

കോടതിക്ക് മുമ്പാകെ കുറ്റസമ്മതം നടത്തിയ ഇവർ ജീവിതകാലം മുഴുവൻ താൻ ഇക്കാര്യമോർത്ത് പശ്ചാത്തപിക്കുമെന്നും പറഞ്ഞു. അതേസമയം, കൈകൾ വിറയ്ക്കുന്നത് ഒഴിവാക്കാൻ ജോലിക്ക് മുമ്പ് തനിക്ക് മദ്യപിക്കണമെന്ന് അനസ്തെറ്റിസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  പാരീസ്: പ്രസവ ശസ്ത്രക്രിയയ്ക്ക് അടിയന്തര അനസ്തേഷ്യ നൽകാൻ വനിതാഡോക്ടർ എത്തിയത് മദ്യപിച്ച്. മദ്യപിച്ചെത്തിയ വനിതാഡോക്ടർ അനസ്തേഷ്യ നൽകാൻ ബ്രീത്തിംഗ് ട്യൂബ് കയറ്റിയത് ഗർഭിണിയായ യുവതിയുടെ അന്നനാളത്തിൽ. 28കാരിയെ മസ്തിഷ്ക മരണത്തിലേക്ക് തള്ളിയിട്ട 51കാരിയായ ഡോക്ടറുടെ വിചാരണ ഫ്രഞ്ച് കോടതിയിൽ ആരംഭിച്ചു. ഹെൽഗ വാട്ടഴ്സ് എന്ന 51കാരിയായ ഡോക്ടറാണ് മദ്യലഹരിയിൽ ആശുപത്രിയിൽ ചികിത്സ നൽകാനായി എത്തിയത്. ഗർഭിണിയായ 28കാരിയായ സിന്ധ്യ ഹോക്കിന് ബ്രീത്തിംഗ് ട്യൂബ് ശ്വാസനാളത്തിനു പകരം അന്നനാളത്തിലേക്ക് കയറ്റുകയായിരുന്നു. ശക്തമായ വേദനയെ തുടർന്ന് ഹോക്ക് അലറിവിളിച്ചു. ഛർദ്ദിക്കുകയും ശരീരം നീലനിറത്തിലാകുകയും ചെയ്തു. 2014ൽ ആയിരുന്നു സംഭവം.

  സംഭവം നടക്കുന്ന സമയത്ത് ഡോക്ടർ ഹെൽഗയെ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നെന്നും ഓപ്പറേഷൻ തിയറ്ററിലെ അലാം അടിച്ച് ആളുകൾ എത്തിയ സമയത്ത് പ്രതികരിക്കാൻ കഴിയാത്ത സ്ഥിതിയിൽ ആയിരുന്നു ഡോക്ടറെന്നും ഒരു സഹപ്രവർത്തകൻ പറഞ്ഞു. 2014 സെപ്റ്റംബർ 26ന് ഹോക്കിന്റെ കുഞ്ഞ് ആരോഗ്യവതിയായി ജനിച്ചു. എന്നാൽ, സിന്ധ്യ ഹോക്ക് അപ്പോഴേക്കും കോമയിൽ ആയി കഴിഞ്ഞിരുന്നു. എന്നാൽ, നാലു ദിവസത്തിനു ശേഷം ഹോക്ക് മരിക്കുകയായിരുന്നു. നിലവിൽ പിതാവ് യാന്നിക് ബാൽതസാർ ആണ് കുട്ടിയെ വളർത്തുന്നത്. ഓപ്പറേഷന് മുമ്പായി ആശുപത്രി ട്രോളിയിൽ കിടക്കുന്ന ഹോക്കിനെയാണ് യാനിക് അവസാനമായി കണ്ടത്. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ഹൃദയഭേദകമായ സംഭവം നടന്നത്.

  You may also like:ചാനൽ റേറ്റിംഗിൽ കൃത്രിമം കാണിച്ചു; റിപ്പബ്ലിക് ഉൾപ്പെടെ മൂന്നു ചാനലുകൾക്ക് ഇനിമുതൽ പരസ്യമില്ലെന്ന് ബജാജ് [NEWS]അബ്ദുള്ളക്കുട്ടിയുടെ കാർ അപകടം; അസ്വാഭാവികതയില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് [NEWS] അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം; രണ്ടു പരാതിയും വിശദമായി അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി [NEWS]

  അതേസമയം, താൻ റോസ് വൈൻ മാത്രമാണ് കഴിച്ചതെന്നും സ്വബോധത്തോടയൊണ് ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിച്ചതെന്നുമാണ് ഡോക്ടർ ഹെൽഗ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിന് ഉണ്ടായ പിഴവാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നും ഡോക്ടർ പറഞ്ഞു. ഗൈനക്കോളജിസ്റ്റിനും ആശുപത്രിക്കും എതിരെ ആദ്യം കേസ് എടുത്തിരുന്നു. എന്നാൽ, പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ടെത്തുകയായിരുന്നു.

  അറസ്റ്റിലായ സമയത്തും ഡോക്ടർ ഹെൽഗയുടെ ശരീരത്തിൽ അളവിൽ അധികം മദ്യമുണ്ടായിരുന്നതായി പരിശോധനയിൽ തെളിഞ്ഞിരുന്നു. ഗർഭിണി മരണപ്പെട്ട സംഭവത്തിനു ശേഷം മറ്റൊരു ആശുപത്രിയിൽ നിന്നും ഈ ഡോക്ടറെ പുറത്താക്കിയിരുന്നു. അമിതമായ മദ്യപാനശീലം മൂലമായിരുന്നു ഡോക്ടറെ പുറത്താക്കിയത്. എന്നാൽ, വിചാരണയ്ക്കിടെ തന്റെ പിഴവ് മൂലമാണ് സിന്ധ്യ ഹോക്ക് മരിച്ചതെന്ന് ഡോക്ടർ സമ്മതിച്ചെന്നാണ് റിപ്പോർട്ടുകൾ. കോടതിക്ക് മുമ്പാകെ കുറ്റസമ്മതം നടത്തിയ ഇവർ ജീവിതകാലം മുഴുവൻ താൻ ഇക്കാര്യമോർത്ത് പശ്ചാത്തപിക്കുമെന്നും പറഞ്ഞു. അതേസമയം, കൈകൾ വിറയ്ക്കുന്നത് ഒഴിവാക്കാൻ ജോലിക്ക് മുമ്പ് തനിക്ക് മദ്യപിക്കണമെന്ന് അനസ്തെറ്റിസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.  'സിന്ധ്യ ഹോക്കിനെ അവളുടെ തൊഴിലുടമ ഒരു സൂര്യകിരണം എന്നായിരുന്നു വിശേഷിപ്പിച്ചത്. എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു മകളായിരുന്നു അവളെന്നാണ് സിന്ധ്യ ഹോക്കിന്റെ അമ്മ പറഞ്ഞത്. 2016 സെപ്റ്റംബർ 26 അവളുടെ ജീവിതത്തിലെ അത്ഭുതകരമായ ദിവസമായിരുന്നു. പക്ഷേ, അവൾക്ക് ജീവൻ നഷ്ടപ്പെട്ട ദിവസമായിരുന്നു' - ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് തലവൻ ജീൻ പ്രിയറി ട്രെസ്മോണ്ടൻ കോടതിയെ അറിയിച്ചു.
  Published by:Joys Joy
  First published: