• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒറ്റമശ്ശേരി ഇരട്ടകൊലപാതകം: അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്

പട്ടണക്കാട് സ്വദേശികളായ ജോണ്‍സന്‍, സുബിന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.

news18
Updated: August 3, 2019, 4:12 PM IST
ഒറ്റമശ്ശേരി ഇരട്ടകൊലപാതകം: അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്
court order
news18
Updated: August 3, 2019, 4:12 PM IST
ആലപ്പുഴ: തീരദേശപാതയിലെ ഒറ്റമശ്ശേരിയില്‍ ലോറിയിടിപ്പിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ക്കും കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. രണ്ടുലക്ഷംരൂപ വീതം പിഴയും പ്രതികള്‍ അടയ്ക്കണം. പട്ടണക്കാട് സ്വദേശി പോള്‍സണ്‍, സഹോദരന്‍ താലിഷ്, ചേര്‍ത്തല സ്വദേശി ഷിബു, തണ്ണീര്‍മുക്കം സ്വദേശി അജേഷ് സഹോദരന്‍ വിജേഷ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പട്ടണക്കാട് സ്വദേശികളായ ജോണ്‍സന്‍, സുബിന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.

നേരത്തെ അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നുപേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ജോണ്‍സണ്‍, സിബിനെയും ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2015 നവംബര്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവം.

Also Read: ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമുള്ള നരഹത്യക്ക് കേസ്

ജോണ്‍സണോടുള്ള മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പോള്‍സണ്‍, സാലിഷ്, ഷിബു, അജേഷ്, വിജേഷ് എന്നിവര്‍ ലോറിയില്‍വന്ന് ബൈക്കില്‍ സഞ്ചരിച്ച ജോണ്‍സണെയും സുബിനെയും ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനുശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിനിടെ ലോറി തകരാറിലായിരുന്നു. ഇതിനിടയില്‍ മറ്റുവാഹനങ്ങളിലും ഇവരുടെ വാഹനം തട്ടി. മൂന്നാംപ്രതി ഷിബുവിനെ സംഭവസ്ഥലത്ത് വെച്ചുതന്നെ നാട്ടുകാര്‍ പിടികൂടിയിരുന്നു.

First published: August 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...